മൈസൂര്‍ സർവകലാശാലയിൽ നിന്ന് അഞ്ചു സ്വർണ മെഡലുമായി നഹ്ല
text_fieldsമൈസൂർ യൂനിവേഴ്സിറ്റിയില്‍നിന്ന് അഞ്ചു സ്വർണ മെഡല്‍ നേടിയ നഹ്ല
പുളിക്കല്‍: മൈസൂര്‍ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസത്തില്‍ അഞ്ചു സ്വർണ മെഡലെന്ന അപൂര്‍വനേട്ടവുമായി നഹ്ല.
പുളിക്കല്‍ പെരിയമ്പലം മണ്ണാരക്കല്‍ ഖൈറാത്തി ഫാറൂഖ്-റുബീന ദമ്പതികളുടെ അഞ്ചുമക്കളില്‍ രണ്ടാമത്തെ മകളായാണ് നാടിന് അഭിമാനമായത്. മുഴുവന്‍ വിഷയങ്ങളിലും ഉന്നത മാര്‍ക്ക് വാങ്ങി അഞ്ച് സ്വർണ മെഡല്‍ നേടുന്നത് സർവകലാശാല ചരിത്രത്തിലും അപൂര്‍വമാണ്.
പുളിക്കല്‍ ഫ്ലോറിയ ഇൻറര്‍നാഷനല്‍ സ്കൂള്‍, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലെ പഠനശേഷമാണ് നഹ്ല പി.ജിക്ക് െമെസൂര്‍ സർവകലാശാലയിൽ ചേര്‍ന്നത്.
ഇതോടൊപ്പം കാഷ് അവാര്‍ഡും ലഭിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഹ്ലയെ അഭിനന്ദിച്ചു. ഹൈദരാബാദ് രാംമോഹന്‍ ഫിലിംസ് സിറ്റിയില്‍ പ്രോഗ്രാം എക്സിക്യൂട്ടിവായി ജോലി ചെയ്തുവരുകയാണ് നഹ്ല.