നഈം ഗഫൂർ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ്
text_fieldsനഈം ഗഫൂർ, ബാസിത്ത് താനൂർ, ഗോപു തോന്നക്കൽ, ടി.കെ മുഹമ്മദ് സഈദ്
പറവൂർ: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ രണ്ടുദിവസം നീണ്ടുനിന്ന സംസ്ഥാന സമ്മേളനം പറവൂരിൽ സമാപിച്ചു. 2025-2027 കാലയളവിലെ സംസ്ഥാന പ്രസിഡൻറായി നഈം ഗഫൂറിനെ (കോഴിക്കോട്) തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി ബാസിത് താനൂർ (മലപ്പുറം), ഗോപു തോന്നക്കൽ (തിരുവനന്തപുരം), ടി.കെ. മുഹമ്മദ് സഈദ് (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു.
അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി, സാബിർ അഹ്സൻ എന്നിവർ വൈസ് പ്രസിഡന്റുമാരും മുഫീദ് കൊച്ചി, അൻവർ സലാഹുദ്ദീൻ, സുഹാന അബ്ദുൽ ലത്തീഫ്, സുനിൽകുമാർ അട്ടപ്പാടി, മുനീബ് എലങ്കമൽ, രഞ്ജിത ജയരാജ്, അഡ്വ. അലി സവാദ് എന്നിവർ സെക്രട്ടറിമാരുമാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി മിസ്അബ് ശിബിൽ, ഇ.പി. സഹല, ടി.എം. ആഷിഖ് എന്നിവരെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 അംഗ സംസ്ഥാന കമ്മിറ്റിയിൽനിന്നാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറും ഉപദേശക കമ്മിറ്റി ചെയർമാനുമായ റസാഖ് പാലേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

