Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിച്ചയാൾക്ക്​...

മരിച്ചയാൾക്ക്​ കോവിഡെന്ന്​ സംശയം; കോഴിക്കോട്​ സ്വകാര്യ ആശുപത്രി അടച്ചു

text_fields
bookmark_border
മരിച്ചയാൾക്ക്​ കോവിഡെന്ന്​ സംശയം; കോഴിക്കോട്​ സ്വകാര്യ ആശുപത്രി അടച്ചു
cancel

കോഴിക്കോട്​: ആശുപത്രിയിൽ മരിച്ചയാൾക്ക്​ കോവിഡ്​ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന്​ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്​നാട്​ സ്വദേശിയായ ലോറി ഡ്രൈവർ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു. നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാനപാതയിൽ കരുമ്പാപ്പൊയി​ലിലെ സ്വകാര്യ ആശുപത്രിയാണ്​ അണുനശീകരണ പ്രവർത്തനങ്ങൾക്കായി അടച്ചത്​.

തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. സംസ്ഥാനപാത വഴി കടന്നുപോകുന്ന തമിഴ്നാട് ലോറി ആശുപത്രിക്ക് മുന്നിൽ പെട്ടെന്ന് നിർത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവർ ഇൗറോഡ്​ സ്വദേശി ഷൺമുഖം (50) ആശുപത്രിയിലേക്ക് ഓടിക്കയറുകയുമായിരുന്നു.

നെഞ്ചുവേദനയാണെന്ന്​ പറഞ്ഞതിനെ തുടർന്ന്​ ഇ.സി.ജിയെടുത്തതിനുപിന്നാലെ ക​​ുഴഞ്ഞുവീണ്​ മരിച്ചു. കോവിഡ്​ ആശങ്ക നിലനിൽക്കെ തമിഴ്നാട് സ്വദേശിയുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി.

മരണത്തെ തുടർന്ന് ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്​തില്ല. ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus​Covid 19Kerala News
News Summary - naduvannur private hospital closed
Next Story