Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാടുകാണിയിൽ വീണ്ടും ചരക്ക് ലോറി മറിഞ്ഞു
text_fieldsbookmark_border
നാടുകാണി-വഴിക്കടവ് ചുരത്തിൽ തമിഴ്നാട് അതിർത്തിയിലെ താഴെ നാടുകാണിയിൽ മറിഞ്ഞ പ്ലൈവുഡ് കയറ്റിയ ലോറി
ഗൂഡല്ലൂർ: നാടുകാണി ചുരത്തിൽ താഴെ നാടുകാണിക്ക് സമീപം ലോറി മറിഞ്ഞു. കേരളത്തിൽ നിന്ന് പ്ലൈവുഡ് കയറ്റി കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഇതേ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ലോറിയിലുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകിട്ടാണ് അപകടം. ഒരു മാസത്തിനിടെ അഞ്ചാമത്തെ ലോറിയാണ് ചുരത്തിന് സമീപത്തായി മറിയുന്നത്. അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വഴിക്കടവ് വഴി കേരളത്തിൽ നിന്നും വയനാട്, നീലഗിരി,മൈസൂരു ഭാഗത്തേക്കും തിരിച്ചും കേരളത്തിലേക്കും അന്തർസംസ്ഥാന ബസ് സർവീസുകളും ചരക്കുലോറികളും നാടുകാണി ചുരം വഴിയാണ് കടന്നു പോകുന്നത്.
Next Story

