നാടുകാണി ചുരത്തിലെ ജാറം വീണ്ടും തകർത്തു; മഖാമിന് മുകളിൽ തെങ്ങും വാഴയും നട്ട നിലയിൽ
text_fieldsനിലമ്പൂർ: നാടുകാണി ചുരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള മഖാം ജാറം വീണ്ടും തകർത്ത നിലയിൽ. അന്തർസംസ്ഥാന പാതക്കരികിലെ മുഹമ്മദ് സ്വാലിഹ് മഖാം ജാറമാണ് വെള്ളിയാഴ്ച രാവിലെ തകർത്തതായി കണ്ടത്. ഇതിന് മുകളിൽ തെങ്ങ്, വാഴ തൈകൾ നട്ട നിലയിലാണ്. ചുറ്റും മുളകുപൊടി വിതറി. ഇവിടെ കെട്ടിത്തൂക്കിയ കുപ്പിയുടെ അകത്തുനിന്ന് ലഭിച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭാവനപ്പെട്ടിക്കും നേർച്ചപ്പെട്ടിക്കും കേട് വരുത്തിയിട്ടില്ല. ഒരുമാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ അക്രമം നടക്കുന്നത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ്കുമാർ, എടക്കര സി.ഐ പി. അബ്ദുൽ ബഷീർ, വഴിക്കടവ് എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. സെപ്റ്റംബർ ആറിനും 19നും ജാറത്തിന് കേടുപാട് വരുത്തിയിരുന്നു. ആനമറിയിലെ ഇർഷാദുൽ മുസ്ലിമീൻ സംഘമാണ് ജാറത്തിെൻറ പരിപാലനം. 2009 ഏപ്രിൽ എട്ടിനും ജാറം പൊളിക്കാൻ ശ്രമം നടന്നിരുന്നു. അന്ന് വണ്ടൂർ സ്വദേശികളായ നാലുപേർ പൊലീസിെൻറ പിടിയിലായിരുന്നു. ആനമറിയിലെ ചങ്ങരായി കുടുംബമായിരുന്നു അക്കാലത്ത് ജാറം പരിപാലിച്ചിരുന്നത്. ഇതിന് ശേഷമാണ് ഇർഷാദുൽ മുസ്ലിമീൻ സംഘം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
