‘ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതാ... ദുഷ്ടന്മാർ കൊന്നുകളഞ്ഞു’; പെറ്റ് ആശുപത്രിക്കെതിരെ പരാതിയുമായി നാദിർഷ
text_fieldsകൊച്ചി: എറണാകുളത്തെ പെറ്റ് ആശുപത്രിക്കെതിരെ പരാതിയുമായി നടനും സംവിധായകനുമായ നാദിർഷ. കുളിപ്പിക്കാൻ നൽകിയ തങ്ങളുടെ പൂച്ചയെ പെറ്റ് ആശുപത്രിയിലെ ജീവനക്കാർ കൊന്നുകളഞ്ഞെന്ന് നടൻ സമൂഹമാധ്യമത്തിൽ ആരോപിച്ചു.
എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ‘മകളും ഭാര്യയുമാണ് പൂച്ചയെ ആശുപത്രിയിൽ കൊണ്ടുപോയത്. സെഡേഷൻ നൽകാതെ പൂച്ചയെ ഗ്രൂമിങ് ചെയ്യാമെന്നാണ് ആശുപത്രയിലുള്ളവർ പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞിട്ടും പൂച്ചയുടെ കഴുത്തിൽ ചരടിട്ട് വലിച്ചു കാണ്ടുപോകുന്നത് മകൾ കണ്ടു. കുറച്ച് കഴിഞ്ഞ് പൂച്ച ചത്തെന്ന് ജീവനക്കാർ അറിയിച്ചു. മയക്കുന്നതിനിടെ ഹൃദയാഘാതം വന്നതാണു കാരണമെന്നും പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്’ -നാദിര്‍ഷാ പറഞ്ഞു. മറ്റാര്‍ക്കും ഇതുപോലെ പറ്റാതിരിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൂച്ചക്ക് അനസ്തേഷ്യ നൽകിയത് ഡോക്ടർ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
പരാതിയില്‍ അന്വേഷണം നടത്തുകയാണെന്നും കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;
ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ...plz🙏🙏🙏
ഞാൻ കേസ് കൊടുത്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

