Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടത്തറ സഹ. ബാങ്കിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം

text_fields
bookmark_border
  • 1.35 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം
നടത്തറ സഹ. ബാങ്കിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം
cancel
തൃശൂര്‍: ജ്വല്ലറി ഉടമയുടെയും ക്വാറി ഉടമയുടെയും 1.35 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍  നടത്തറ ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക് സൗകര്യമൊരുക്കിയെന്ന സംശയത്തിന്‍െറ പേരില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. കറന്‍സി നിരോധനത്തിന്‍െറ അടുത്ത നാളുകളില്‍ സൊസൈറ്റിയില്‍ നിക്ഷേപമായത്തെിയതാണ് ഈ പണം.
പ്രാഥമികാന്വേഷണത്തില്‍ ഇടപാട് സംശയകരമാണെന്നും വിശദമായ പരിശോധനക്കുശേഷമേ കള്ളപ്പണമാണോയെന്ന് വ്യക്തമാകൂവെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ബാങ്കിന്‍േറത് ശരിയായ നടപടിയല്ളെന്നും  അന്വേഷിക്കാന്‍ സഹകരണ രജിസ്ട്രാറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  തൃശൂരിലെ മാര്‍ക്കറ്റിങ് സൊസൈറ്റിയിലാണ് ജ്വല്ലറി ഉടമയും ക്വാറി ഉടമയും ആദ്യം പണം നിക്ഷേപിച്ചത്.
പിന്നീട് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ തലപ്പത്തുള്ളവര്‍ നടത്തറ സഹകരണ ബാങ്കിലേക്ക് പണം മാറ്റി. രണ്ട് സഹകരണ സെസൈറ്റികളുടെയും ഭരണസമിതികളില്‍ അംഗങ്ങളായ ചിലരുടെ ഇടപെടല്‍ വഴിയാണ് ഇടപാട് സുഗമമായി നടന്നതത്രേ. നിക്ഷേപിക്കപ്പെട്ട പണം കറന്‍സി നിരോധനത്തിന് മുമ്പുള്ള തീയതിയാക്കി ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nadathara co operative banks
Next Story