വേർപിരിയലിെൻറ വേദനയായി പ്രസിഡൻറിെൻറ ശ്യാമ സുന്ദര പുഷ്പമേ...
text_fieldsഗ്രാമപഞ്ചായത്ത് ജീവനക്കാർക്കു മുന്നിൽ പാടുന്ന എം.കെ. സഫീറ
നാദാപുരം: ശ്യാമസുന്ദര പുഷ്പമേ, എെൻറ പ്രേമ സംഗീതമാണു നീ, ധ്യാനലീനമിരിപ്പു ഞാൻ ഗാനമെന്നെ മറക്കുമോ എെൻറ ഗാനമെന്നിൽ മരിക്കുമോ... നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫീറ യാത്രയയപ്പിന് പിന്നാലെ ജീവനക്കാർക്ക് മുന്നിൽ പാടിയ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കെ. രാഘവൻ മാഷ് സംഗീതം നൽകിയ ഒ.ൻ.വി രചിച്ച് യേശുദാസ് പാടിയ ശോകഗാനം ഏറെ ഹിറ്റായിരുന്നു. വേർപിരിയലിെൻറ വേദനയോടെയുള്ള പ്രസിഡൻറിെൻറ ഗാനം സഹപ്രവർത്തകരെ കണ്ണീരിലാഴ്ത്തി. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു യാത്രയയപ്പ്.
ജീവനക്കാർക്ക് മുന്നിൽ പാടിയ പാട്ട് റെക്കോഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെയാണ് പ്രസിഡൻറ് നല്ലൊരു ഗായിക ആയിരുന്നെന്ന് പലരും അറിഞ്ഞത്.
നാദാപുരം വിഷ്ണുമംഗലം സ്വദേശിനിയായ സഫീറ ഇത്തവണ അങ്കത്തിനില്ല. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി യൂത്ത് ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സമീർ പറമ്പത്തിെൻറ ഭാര്യയാണ്.