Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​സീ​സ് മ​ര​ണം: മർദിക്കുന്ന ദൃശ്യം ചിത്രീകരിച്ച ഫോൺ പിടിച്ചെടുത്തതായി വടകര എസ്.പി

text_fields
bookmark_border
aziz death case
cancel

നാ​ദാ​പു​രം: ന​രി​ക്കാ​ട്ടേ​രി​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ക​റ്റാ​റ​ത്ത് അ​സീ​സി​ന്‍റെ മ​ര​ണ​വുമായി ബന്ധപ്പെട്ട അന്വേഷണം നിർണായഘട്ടത്തിലെന്ന് വടകര റൂറൽ എസ്.പി ഡോ. ​എ. ശ്രീ​നി​വാ​സ്. അസീസിനെ മർദിക്കുന്ന ദൃശ്യം ചിത്രീകരിച്ച സഹോദരിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. അസീസ് മരിച്ച ദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറെ വീണ്ടും ചോദ്യം ചെയ്യും. അസീസിന്‍റെ മരണം കൊലപാതകമാണോ എന്ന് 10 ദിവസത്തിനകം വ്യക്തമാകുമെന്നും എസ്.പി എ. ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു.

അ​സീ​സി​‍ന്‍റെ മ​ര​ണ​ത്തി​ൽ കഴിഞ്ഞ ദിവസമാണ് പു​ന​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്. നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് ആ​ത്മ​ഹ​ത്യ​യാ​യി എ​ഴു​തി​ത്ത​ള്ളി​യ കേ​സ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ റൂ​റ​ൽ എ​സ്.​പി ഉ​ത്ത​ര​വി​ട്ട​ത്.

അ​ന്വേ​ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ഡി​വൈ.​എ​സ്.​പി ഷാ​ജു ജോ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​കാ​രി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മൊ​ഴി​യെ​ടു​ത്തു. വീ​ട്ടു​കാ​ർ പ​ഴ​യ മൊ​ഴി​യി​ൽ ഉ​റ​ച്ചു ​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. വി​ദേ​ശ​ത്ത് ക​ട​ന്ന സ​ഹോ​ദ​ര​ൻ സ​ഫ്​​വാ​നെ ര​ണ്ടു ദി​വ​സം മു​മ്പ് നാ​ട്ടി​ൽ എ​ത്തിച്ചി​രു​ന്നു. ഇ​യാ​ളെ​യും സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യെ​യും ശാ​സ്ത്രീ​യ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും പ​റ​യു​ന്ന​ത്.

അ​സീ​സ് കൊ​ല്ല​പ്പെ​ടു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് അ​ഞ്ചി​ന് അ​യ​ൽ​വാ​സി​യാ​യ ക​ര​യ​ത്ത് ബി​യ്യാ​ത്തു​വി​ന്‍റെ വീ​ട്ടി​ൽ നാ​ലു കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ​ നി​ന്ന് വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലു​മ​ണി​ക്ക് കാ​ണാം എ​ന്നു ​പ​റ​ഞ്ഞാ​ണ് ഉ​ച്ച​ക്ക് കൂ​ട്ടു​കാ​രെ പി​രി​ഞ്ഞ​ത്. വീ​ട്ടി​ലെ​ത്തി 15 മി​നി​റ്റു​ക​ൾ​ക്കു ശേ​ഷം മ​ര​ണ​പ്പെ​ട്ട വി​വ​ര​മാ​ണ് അ​റി​യു​ന്ന​തെ​ന്ന് ബി​യ്യാ​ത്തു പ​റ​ഞ്ഞു. പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യ അ​സീ​സി​ന് യാ​ത്ര​ക്കൂ​ലി​ക്കാ​വ​ശ്യ​മാ​യ പ​ണ​വും പ​ല​പ്പോ​ഴാ​യി ഇ​വ​ർ ന​ൽ​കി​യി​രു​ന്നു.

പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ ഫ​ലം വ​ന്നാ​ൽ ടൂ​റി​ന് പോ​കാ​നു​ള്ള പ​ണം ത​ര​ണ​മെ​ന്ന് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട അ​സീ​സ് ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെന്ന്​ ഇ​വ​ർ ഉ​റ​പ്പി​ച്ചു​പ​റ​ഞ്ഞു. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളെ​ല്ലാം കു​ടും​ബ​ത്തി​ന് എ​തി​രാ​യി​ട്ടും പൊ​ലീ​സ് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nadapuram Azeez death: Phone seized
Next Story