You are here

ശബരിമല: കോടതി നടപടികൾ തത്സമയം കാണിക്കണമെന്ന്​ ആവശ്യം

19:42 PM
11/01/2019
sabarimala

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള​ സുപ്രീംകോടതി വിധി പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിലെ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന്​ അയ്യപ്പ ഭക്തർ.  

ഇൗ ആവശ്യമുന്നയിച്ചുകൊണ്ട്​ അയ്യപ്പ ഭക്തരുടെ ദേശീയ സംഘടന (നാഷണൽ അയ്യപ്പ ഡിവോട്ടീസ്​ അസോസിയേഷൻ-എൻ.എ.ഡി.എ) സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ശബരിമല യുവതി പ്രവേശന വിധിയിലുള്ള പുനഃപരിശോധന ഹരജികളിൽ 22ന്​ കോടതി വാദം കേൾക്കും. ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച്​ തുറന്ന കോടതിയിലാവും വാദം കേൾക്കുക.

ചീഫ്​ ജസ്​റ്റിസിനു പുറമെ ജസ്​റ്റിസുമാരായ റോഹിൻടൺ നരിമാൻ, എ.എൻ. ഖാൻവീൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്​, ഇന്ദു മൽഹോത്ര എന്നിവരാണ്​ ബെഞ്ചിലുള്ളത്​.

Loading...
COMMENTS