സ്റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രസ് എം.എൽ.എ ചങ്ങല വലിച്ച് നിർത്തിച്ചു VIDEO
text_fieldsകാസർകോട്: കാസർകോട് റെയിൽേവ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രസ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അപായച്ചങ്ങല വലിച്ച് നിർത്തിച്ചു. അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ സമരത്തിെൻറ ഭാഗമായാണ് നെല്ലിക്കുന്നിെൻറ ‘നിയമ ലംഘന’ പ്രതിഷേധം അരങ്ങേറിയത്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വണ്ടി വെള്ളിയാഴ്ച രാവിലെ എേട്ടാടെയാണ് കാസർകോട് എത്തിയത്. നിയമസഭാസമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് വരുകയായിരുന്ന എൻ.എ. നെല്ലിക്കുന്ന് തെൻറ വരവ് പ്രതിഷേധത്തോട് ചേർക്കുകയായിരുന്നു.
മംഗളൂരുവരെ ടിക്കറ്റ് എടുത്ത എം.എൽ.എ ട്രെയിൻ കാസർകോട് റെയിൽേവ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കളനാട് പാലത്തിന് മുകളിൽനിന്ന് ചങ്ങല വലിക്കുകയായിരുന്നു. ചങ്ങല വലിക്കുന്നതിെൻറ ചിത്രമെടുത്ത് പ്രതിഷേധം പരസ്യമാക്കുകയും ചെയ്തു. ചങ്ങല വലിച്ചതിനെത്തുടർന്ന് ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുമ്പുതന്നെ നിർത്തി.
എൻജിൻ ഡ്രൈവർ കാരണം അന്വേഷിച്ചപ്പോഴാണ് സമരമുറ അറിഞ്ഞത്. കാസർകോട് പ്ലാറ്റ്ഫോമിൽ സമരത്തിന് ഒരുങ്ങുകയായിരുന്ന ലീഗ് പ്രവർത്തകൾ ട്രെയിനിനു മുന്നിലേക്ക് ഒാടിയെത്തി. തുടർന്ന് അരമണിക്കൂറോളം അന്ത്യോദയ എക്സ്പ്രസ് കാസർകോട് നിർത്തിയിട്ടു. ട്രെയിൻ ചങ്ങല വലിച്ച് നിർത്തിയതിന് എം.എൽ.എക്കെതിരെയും ട്രാക്കിൽ കയറി യാത്ര തടസ്സപ്പെടുത്തിയതിന് അമ്പതോളം വരുന്ന ലീഗ് പ്രവർത്തകർക്കെതിരെയും റെയിൽേവ സംരക്ഷണസേന കേസെടുത്തു.
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്റ്റോപ് അനുവദിക്കാത്ത റെയിൽേവയുടെ നടപടിയിൽ പ്രതിഷേധം വ്യാപകമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
