Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​സ​ർ​കോ​ട് എൻ.എ...

കാ​സ​ർ​കോ​ട് എൻ.എ നെല്ലിക്കുന്ന് മൂന്നാമൂഴത്തിൽ

text_fields
bookmark_border
NA Nellikunnu
cancel
camera_alt

എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന്

കാ​സ​ർ​കോ​ട്: മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ ജ​ന​വി​ധി തേ​ടു​ക​യാ​ണ്​ എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന്.

പാ​ർ​ട്ടി​ക്ക​ക​ത്തു​നി​ന്നും ക​ടു​ത്ത മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ്​ വീ​ണ്ടും സ്​​ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. ജി​ല്ല ലീ​ഗി​െൻറ സൗ​മ്യ​മു​ഖ​മാ​യാ​ണ് ഇ​ദ്ദേ​ഹം​ അ​റി​യ​പ്പെ​ടു​ന്ന​ത്. വി​ഭാ​ഗീ​യ ഗ്രൂ​പ്​ ത​ർ​ക്ക​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത നേ​താ​വാ​യ ഇ​ദ്ദേ​ഹം സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​നും പ്രി​യ​ങ്ക​ര​നാ​ണ്.

എം.​എ​സ്.​എ​ഫി​ലൂ​ടെ​യാ​ണ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് തു​ട​ക്കം. കാ​സ​ർ​കോ​ട് നെ​ല്ലി​ക്കു​ന്നി​ലെ അ​ബ്​​ദു​ൽ ഖാ​ദ​റി​‍െൻറ​യും ന​ബീ​സ​യു​ടെ​യും മ​ക​നാ​യി 1954 മാ​ർ​ച്ച് 18നാ​ണ് എ​ൻ.​എ നെ​ല്ലി​ക്കു​ന്നി​‍െൻറ ജ​ന​നം. നെ​ല്ലി​ക്കു​ന്ന് അ​ൻ​വാ​റു​ൽ ഉ​ലൂം എ.​എ​ൽ.​പി സ്കൂ​ൾ, ത​ള​ങ്ക​ര മു​സ്​​ലിം ഹൈ​സ്കൂ​ൾ, കാ​സ​ർ​കോ​ട് ഗ​വ.​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സം നേ​ടി.

ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് മു​സ്​​ലിം വി​ദ്യാ​ർ​ഥി ഫെ​ഡ​റേ​ഷ​െൻറ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജ് എം.​എ​സ്.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 1975ൽ ​ഗ​ൾ​ഫി​ലേ​ക്കു​പോ​യ എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് റീ​ഡേ​ഴ്സ് ഫോ​റം സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. യു.​എ.​ഇ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​‍െൻറ അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

1984ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി രാ​ഷ്​​ട്രീ​യ​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​യി. ലീ​ഗ്​ പി​ള​ർ​ന്ന​പ്പോ​ൾ ​െഎ.​എ​ൻ.​എ​ല്ലി​ൽ. തി​രി​കെ​യെ​ത്തി​യ നെ​ല്ലി​ക്കു​ന്നി​ന്​ ല​ഭി​ച്ച​ത്​ ഉ​റ​ച്ച​ സീ​റ്റാ​യ കാ​സ​ർ​കോ​ട്.

അ​വി​ഭ​ക്ത കാ​സ​ർ​കോ​ട് താ​ലൂ​ക്ക് മു​സ് ലിം ​ലീ​ഗ് ജോ. ​സെ​ക്ര​ട്ട​റി, ലീ​ഗ് കാ​സ​ർ​കോ​ട് മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. നി​ല​വി​ൽ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വു​മാ​ണ്.

കാ​സ​ർ​കോ​ട് സം​യു​ക്ത ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ്, കാ​സ​ർ​കോ​ട് അ​ഗ്രി​ക​ൾ​ച​റ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്, നെ​ല്ലി​ക്കു​ന്ന് അ​ൻ​വാ​റു​ൽ ഉ​ലൂം എ.​യു.​പി സ്കൂ​ൾ മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

സി.​ടി. അ​ഹ​മ്മ​ദ​ലി​യു​ടെ പി​ൻ​ഗാ​മി​യാ​യി 2011ലാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ക​ന്നി​യ​ങ്കം. ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ ബി.​ജെ.​പി​യി​ലെ ല​ക്ഷ്മി ആ​ർ. ഭ​ട്ടി​നെ 9738 വോ​ട്ടി​‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

2016ൽ ​ബി.​ജെ.​പി​യി​ലെ ര​വീ​ശ ത​ന്ത്രി കു​ണ്ടാ​റി​നെ 8,667 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് നെ​ല്ലി​ക്കു​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: ഷ​ബീ​ർ, സ​ഹീ​ക്ക, സ​ഫ്​​വാ​ന. മ​രു​മ​ക്ക​ൾ: റ​ഹീം താ​യ​ത്ത്, ജ​സീം, ഖ​ദീ​ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsna nellikkunnuassembly election 2021
News Summary - NA Nellikkunnu contesting for third time from kasaragod
Next Story