എൻ.എ. മുഹമ്മദ് അന്തരിച്ചു
text_fieldsതൃശൂർ: പ്രമുഖ ഇസ്ലാമിക പ്രബോധകനും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന അസി. സെക്രട്ടറിയും തൃശൂർ ജില്ല പ്രസിഡൻറുമായിരുന്ന തൃശൂർ കാളത്തോട് ഹിദായത്ത് നഗറിൽ നമ്പൂരിമഠത്തിൽ മുഹമ്മദ് (എൻ.എ. മുഹമ്മദ് -75) അന്തരിച്ചു. കേരള ഇസ്ലാമിക് മിഷൻ (കിം) സംസ്ഥാന െസക്രട്ടറി, തെക്കൻ മേഖല നാസിം, ദിശ എക്സിബിഷൻ കൺവീനർ, തനിമ കലാ സാംസ്കാരിക വേദി പ്രഥമ സംസ്ഥാന കൗൺസിൽ അംഗം തുടങ്ങി വിവിധ മേഖലകളിൽ കർമനിരതനായിരുന്നു.
കാലിക്കറ്റ് വിമൻസ് ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ, ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ല സമിതി അംഗം, കാളത്തോട് പ്രാദേശിക ജമാഅത്ത് അമീർ, തൃശൂർ ഹ്യൂമൻ വെൽഫെയർ സെക്രട്ടറി, തൃശൂർ സൗഹൃദവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ബൈത്തുസകാത്ത് കേരള തൃശൂർ ശാഖ വൈസ് പ്രസിഡൻറ്, തൃശൂർ അൽഉമ്മ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, തൃശൂർ ഹിറ മസ്ജിദ് മാനേജിങ് കമ്മിറ്റി അംഗം, വി.എം.വി ഓർഫനേജ് ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഭാര്യ: ജമീല. മക്കൾ: സാബറ (അധ്യാപിക, എടപ്പാൾ), സ്വവ്വാബ് (അഡ്വടൈസ്മെൻറ് ആൻഡ് മീഡിയ മാനേജർ, സഫാരി സൂപ്പർമാർക്കറ്റ്, ദുബൈ), സുഹൈബ് (സോളിഡാരിറ്റി ജില്ല സെക്രട്ടറി), നുസൈബ (അധ്യാപിക, ദുബൈ). മരുമക്കൾ: നസീർ (എടപ്പാൾ), ജാസ്മിൻ, നബീല, അബ്ദുസ്സലാം. സഹോദരിമാർ: അസൂറ അലി, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

