Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘മുഖ്യമന്ത്രി ചില...

‘‘മുഖ്യമന്ത്രി ചില ചോദ്യങ്ങൾക്കു ഉത്തരം പറയാൻ ബാധ്യസ്ഥൻ’’

text_fields
bookmark_border
‘‘മുഖ്യമന്ത്രി ചില ചോദ്യങ്ങൾക്കു ഉത്തരം പറയാൻ ബാധ്യസ്ഥൻ’’
cancel

കോഴിക്കോട്​: സ്​പ്രിൻക്​ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെ.പി.സി.സി ജനറൽ സെക്ര ട്ടറി എൻ. സുബ്രഹ്​മണ്യൻ. മുഖ്യമന്ത്രി പതിവ്​ വാർത്ത സമ്മേളനം തിരുത്തിയത്​ സ്​പ്രിൻക്​ളർ ഇടപാടിനെക്കുറിച്ച്​ പത്ര ലേഖകർ ചോദിക്കുമെന്ന ഭയം മൂലമാണ്​. പി.ആർ കമ്പനികളെയും സൈബർ സഖാക്കളെയും ഉപയോഗിച്ചു കൃത്രിമമായി കെട്ടിപ്പ ൊക്കിയ പിണറായി വിജയ​​​െൻറ പ്രതിശ്ചായ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയാണ്​. സ്പ്രിൻക്​ളർ വിവാദം വന്ന ഉടൻ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായതിനെക്കുറിച്ചുള്ള ചോദ്യങ് ങൾക്ക്​ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും എൻ.സുബ്രഹ്​മണ്യൻ ഫേസ്​കുറിപ്പില​ൂടെ ആരോപിച്ചു.

ഫേസ്​ബുക്ക്​ ക ുറിപ്പി​​​െൻറ പൂർണരൂപം:

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സ്‌പ്രിങ്ക്ലർ വിവാദത്തിൽ തൃപ്‌തികരമായ മ റുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പതിവു വാർത്താസമ്മേളനം വരെ അദ്ദേഹം നിർത്തി വെച്ചത്‌ വാർത്താലേഖകർ സ്‌പ്രിങ്ക്ലർ ഇടപാടിനെ കുറിച്ച് ചോദിക്കുമെന്ന ഭയം മൂലമാണ്. സ്പ്രിങ്ക്ലറിനേ കുറിച്ച് ചോദിച്ചപ്പോൾ അതിൽ നിന്നൊഴിഞ്ഞു മാറാനും വിഷയം വഴി തിരിച്ചു വിടാനുമാണ് കഴിഞ്ഞ ദിവസം കെ എം ഷാജി എം എൽ എയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെ കുറിച്ച് പിണറായി വിജയൻ സവിസ്തരം പ്രതിപാദിച്ചത്. അതു ബൂമറാങ്ങായി മുഖ്യമന്ത്രിക്ക് തന്നെ തിരിച്ചു കൊള്ളുകയും ചെയ്‌തു .പി.ആർ കമ്പനികളെയും സൈബർ സഖാക്കളെയും ഉപയോഗിച്ചു കൃത്രിമമായി കെട്ടിപ്പൊക്കിയ പിണറായി വിജയൻറെ പ്രതിശ്ചായ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

കോവിഡ് പോസിറ്റിവ് ആയവരുടെയും ക്വറന്റീനിൽ കഴിയുന്നവരുടെയും സമ്പൂർണ വിവരങ്ങൾ പ്രാദേശിക തലത്തിൽ ശേഖരിച്ചു അമേരിക്കൻ കമ്പനിക്ക് നൽകുന്നതിലെ പൊരുത്തക്കേടും നിയമ വിരുദ്ധതയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചപ്പോൾ അതിനെ നിസാരവൽക്കരിച്ച മുഖ്യമന്ത്രി ചില ചോദ്യങ്ങൾക്കു ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. ഡാറ്റ എന്നത് ഇന്ന് ആഗോളാടിസ്ഥാനത്തിൽ വിലപ്പെട്ട ഒന്നാണെന്നും അതിന്റെ വില്പനയിൽ കോടികൾ മറിയുന്നുണ്ടെന്നും സാമാന്യ ബോധമുള്ള എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. ബിസിനസ് വളർച്ചക്ക് എല്ലാത്തരം കമ്പനികളും ഇന്ന് ഡാറ്റയെയാണ് ആശ്രയിക്കുന്നത്. അമേരിക്കൻ കമ്പനിയുമായി നടത്തുന്ന ഇടപാട് സൗജന്യമാണെന്നും സംസ്ഥാന സർക്കാരിന് അതിൽ ഒരു രൂപ പോലും ചിലവില്ലെന്നും മുഖ്യമന്ത്രി പറയുന്നതിലെ വൈരുധ്യം ഇവിടെയാണ് പുറത്തു വരുന്നത്. . കേരളത്തിൽ നിന്നു കിട്ടുന്ന ഡാറ്റ അമേരിക്കൻ കമ്പനിക്ക് സ്വർണ ഖനിയാണ്. അതു വില്പന നടത്തി അവർക്കു പണം ഉണ്ടാക്കാം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഡാറ്റക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ ഡിമാൻഡുണ്ടാകും . അതിൻറെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്നാണ് അറിയാനുള്ളത്.

സ്പ്രിങ്ക്ലർ വിവാദം വന്ന ഉടനെ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഐ ടി കമ്പനിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്. ബംഗളുരുവിൽ ഗംഗാനഗർ ലേയൗട്ടിൽ 2014 മുതൽ പ്രവർത്തിക്കുന്ന എക്‌സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ,വീണ തൈക്കണ്ടിയിൽ എന്ന മലയാളി വനിതയുടേതാണ്. പിണറായി വിജയൻറെ മകളാണ് വീണ. സ്വന്തമായി ഐ ടി സ്ഥാപനം തുടങ്ങുന്നതിനു മുൻപ് അവർ എൻ ആർ ഐ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ പി ടെക് സോഫ്റ്റ് എന്ന കമ്പനിയുടെ സി ഇ ഓ ആയിരുന്നു. ബംഗളുരുവിൽ ഒരു ഐ ടി കമ്പനി സ്വന്തമായി തുടങ്ങി വളർത്തിയെടുക്കുക സാധാരണക്കാർക്ക് സാധ്യമാകുന്ന ഒന്നല്ല.. വലിയ മുടക്കുമുതൽ ആവശ്യമുള്ളതാണിത് .. സാമാന്യം നല്ലനിലയിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയുടെ വെബ്‌സൈറ്റ് പൊടുന്നനെ സസ്‌പെന്റ് ചെയ്തത് അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഒന്നാണ്. പിണറായി വിജയന്റെ മകളെ ഈ വിവാദത്തിലേക്ക് കൊണ്ടുവരുന്നതിൽ ലവലേശം താൽപര്യമില്ല . എന്നാൽ, സ്പ്രിങ്ക്ലർ കമ്പനിയുമായുള്ള ഇടപാട് പുറത്തു വന്നപ്പോൾ എക്സലോജിക്ക് കാണാമറയത്തു ആകുന്നതിൽ അസ്വാഭാവികതയില്ലേ ? ഈ രണ്ടു കമ്പനികളും ക്‌ളൗഡ്‌ ടെക്‌നോളജി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവയാണ്. സ്പ്രിങ്ക്ലർ കമ്പനിയുടെ വെബ്‌സൈറ്റും ഇതേ അവസ്ഥയിലാണെന്നത് ദുരൂഹത വർധിപ്പിക്കുന്നു.

സ്പ്രിങ്ക്ലറിനെ കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തം മുഴുവൻ ഐ ടി സെക്രട്ടറി എം ശിവശങ്കർ ഇപ്പോൾ ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കുകയാണ്. മറ്റാർക്കും ഇതിൽ പങ്കില്ലെന്നും തന്റെ മാത്രം തീരുമാനം ആണിതെന്നും അദ്ദേഹം പറയുന്നത് ആരെ രക്ഷിക്കാനാണ് ? ആരോഗ്യം, റവന്യൂ, തദ്ദേശ ഭരണം , ദുരന്ത നിവാരണം എന്നീ വകുപ്പുകൾ സംയുക്തമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് കോവിഡ് പ്രതിരോധം. ഈ വകുപ്പുകളുടെ മന്ത്രിമാരോ സെക്രട്ടറിമാരോ അറിയാതെ ഐ ടി സെക്രട്ടറിക്ക് മാത്രമായി ഇങ്ങനെയൊരു തീരുമാനം എടുക്കാൻ എങ്ങിനെ കഴിഞ്ഞു ? അതിനു ആരാണ് അദ്ദേഹത്തിന് അനുവാദം കൊടുത്തത് ? ഒരു വിദേശ കമ്പനിയുമായി ഉണ്ടാക്കുന്ന കരാർ മന്ത്രിസഭ അറിഞ്ഞില്ലെങ്കിൽ ചുരുങ്ങിയ പക്ഷം നിയമ വകുപ്പെങ്കിലും അറിയേണ്ടതല്ലേ ? നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല എന്നാണ് ശിവശങ്കർ ഇന്ന് വാർത്താ ലേഖകരോട് പറഞ്ഞത്. . എത്ര ബാലിശമായ മറുപടി.! ആരെ വിശ്വസിപ്പിക്കാനാണിത് ? കരാറിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമില്ലെന്ന് ശിവശങ്കർ പറഞ്ഞതോടെ ന്യായമായ ഒരു സംശയം തോന്നുന്നു. കേരളഭരണം മൊത്തത്തിൽ ശിവശങ്കറിനെ പിണറായി ഏൽപിച്ചു കൊടുത്തോ?
ഇരട്ടച്ചങ്കൻ എന്ന് ഓമനപ്പേരിട്ട് സഖാക്കൾ വിളിക്കുന്നയാളാണ് പിണറായി വിജയൻ. സ്പ്രിങ്ക്ലർ ഇടപാടിൽ ജനങ്ങളുടെ ചോദ്യങ്ങൾക്കു മതിയായ ഉത്തരം തരാൻ അങ്ങ് ബാധ്യസ്ഥനാണ്. അല്ലാതെ ഒളിച്ചോടുന്നതു ഭീരുത്വമാണ്. ഐ ടി സെക്രട്ടറിയല്ല അത് പറയേണ്ടത്. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. കൺസൾട്ടൻസി കരാർ സപ്ലൈ കരാർ ആയ മാറിമായമാണ് ലാവ്‌ലിൻ ഇടപാടിൽ നടന്നത്. സ്പ്രിങ്ക്ലർ മറ്റൊരു ലാവ്‌ലിൻ ആണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sprinklerexalogicPinarayi Vijayan
News Summary - n subrahmanian
Next Story