Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്‍. ശേഷാദ്രിനാഥ്...

എന്‍. ശേഷാദ്രിനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാകും, ഗവർണറോട് ശിപാർശ ചെയ്തു; തീരുമാനം മന്ത്രിസഭ യോഗത്തിൽ

text_fields
bookmark_border
എന്‍. ശേഷാദ്രിനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാകും, ഗവർണറോട് ശിപാർശ ചെയ്തു; തീരുമാനം മന്ത്രിസഭ യോഗത്തിൽ
cancel

തിരുവനന്തപുരം: എന്‍. ശേഷാദ്രിനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാകും.ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്‍ വിരമിച്ച ജില്ലാ ജഡ്ജിയാണ്.

മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

* ഐ.എ.എസ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഈ മാസം 30ന് നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

* ലോകായുക്ത സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഹൈകോടതിയില്‍ നാലു സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറമാരെയും 24 ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു.

* ബംഗളൂരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും.

* കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

* ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫിസുകളിലെയും തൃശൂര്‍ ജില്ലയിലെ തൃശൂര്‍ (എല്‍.എ) യൂണിറ്റ് നമ്പര്‍ 1 സ്പെഷല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെയും പീരുമേട് ഭൂമി പതിവ് ഓഫിസിലെയും നേമം റെയില്‍ പാതക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫിസിലെയും 243 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cabinet meetingState Election Commissioner
News Summary - N. Seshadrinath to be State Election Commissioner
Next Story