Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം. രാജേശ്വർ റാവു റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

text_fields
bookmark_border
എം. രാജേശ്വർ റാവു റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ
cancel

മുംബൈ: റിസർവ് ബാങ്ക് (ആർ.ബി.ഐ) ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വർ റാവുവിന്റെ പേര് കേന്ദ്ര മന്ത്രിസഭ നിർദേശിച്ചു. നിയമന സമിതിക്ക് ഇദ്ദേഹത്തിന്‍റെ പേര് അയച്ചുവെന്ന് ഇന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാജേശ്വർ റാവു ഇപ്പോൾ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ചുമതലയൊഴിഞ്ഞ എൻ.എസ് വിശ്വനാഥന് പകരമാണ് ഇദ്ദേഹത്തിന്‍റെ നിയമനം.

1984ലാണ് റാവു റിസർവ് ബാങ്കിൽ ചേർന്നത്. റാവു റിസ്ക് മോണിറ്ററിംഗ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. ബാങ്കിംഗ് ഓംബുഡ്‌സ്മാൻ, ന്യൂഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ റിസർവ് ബാങ്കിന്റെ പ്രാദേശിക ഓഫീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story