പി.ജെ ജോസഫിന്റെ പ്രസ്താവവന കൊടുംചതി തുറന്നുകാണിക്കുന്നു -എന്‍. ജയരാജ്
text_fieldsകോട്ടയം. കെ.എം മാണിയുടെ മരണശേഷം നടന്ന പാലാ ഉപതെരെഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം)ന് സ്ഥാനാര്‍ത്ഥി ഇല്ലെന്നും പാര്‍ട്ടി ചിഹ്നം നല്‍കേണ്ടതില്ലെന്നും കാണിച്ച് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചതായി സ്ഥിരീകരിക്കുന്ന പി.ജെ ജോസഫിന്റെ പ്രസ്താവന കേരള രാഷ്ട്രീയം കണ്ട കൊടുംചതിയുടെ വ്യാപ്തി തുറന്നുകാണിക്കുന്നതാണെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ.
2019 ഓഗസ്റ്റ് 23 ന് ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റിയില്‍ ഈ തീരുമാനം എടുത്തു എന്ന് സമ്മതിക്കുന്ന പി.ജെ ജോസഫിന്റെ ഇപ്പോഴത്തെ തര്‍ക്കം കത്തയച്ച തീയതിയെക്കുറിച്ച് മാത്രമാണ്. പി.ജെ ജോസഫ് അയച്ച കത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുകയാണ് റോഷി അഗസ്റ്റിന്‍ ചെയ്തത്. അത് എങ്ങനെയാണ് കള്ളപ്രസ്താവനയാവുക. പാലായില്‍ നടന്ന രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) പറഞ്ഞത് ഈ പ്രസ്താവനയിലൂടെ പൊതുസമൂഹത്തിന് മനസ്സിലാവുമെന്നും എം.എല്‍.എ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സ് (എം) ന് കഴിഞ്ഞ ദിവസങ്ങളില്‍ പൊതുസമൂഹത്തിലും ഇടതുമുന്നണിയിലും ലഭിച്ച സ്വീകാര്യതയില്‍ നിന്നും വിറളിപൂണ്ട പ്രതികരണങ്ങളാണ് അദ്ദേഹത്തില്‍ നിന്നും ഇപ്പോഴുണ്ടാകുന്നത്. കാലാകാലങ്ങളായി ജോസ് കെ. മാണിയെ വ്യക്തിഹത്യചെയ്യുക എന്ന അദ്ദേഹത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം ഇന്നിപ്പോള്‍ റോഷി അഗസ്റ്റിലേക്കും എത്തിനില്‍ക്കുന്നു.
പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ മറ്റൊരു നുണക്കഥ ആവര്‍ത്തിക്കുകയാണ്. പി.ജെ ജോസഫ് പറയുന്ന പേരുകളൊന്നും ഒരു ഘട്ടത്തിലും ഒരിടത്തും ചര്‍ച്ചചെയ്യുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നും ജയരാജ് എം.എല്‍.എ വ്യക്തമാക്കി.