Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. സുധാകരൻ എംപിയുടെ ദുബൈയിലെ ചികിത്സയിൽ ദുരൂഹതയെന്ന് കുടുംബം; അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചെന്ന് ആരോപണം

text_fields
bookmark_border
കെ. സുധാകരൻ എംപിയുടെ ദുബൈയിലെ ചികിത്സയിൽ ദുരൂഹതയെന്ന് കുടുംബം; അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചെന്ന് ആരോപണം
cancel

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയും സംശയവും ഉയർത്തി കുടുംബാംഗങ്ങൾ. ദു​ബൈയിൽ ചികിത്സയിലുള്ള പിതാവിനെ കാണാൻ തനിക്ക് അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന് സംശയിക്കുന്നതായും മകൻ സംജോഗ് ആരോപിച്ചു. ഇതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് ബന്ധപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി മരുമകൻ അജിത്തും രംഗത്തെത്തി.

ആരോഗ്യ പരിശോധനക്കായാണ് ദുബൈയിൽ എത്തിയതെന്നും തുടർചികിത്സക്കായി ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചതായും സംജോഗ് വ്യക്തമാക്കി. ‘ഇന്നലെവരെ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഇന്ന് കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്. ഞാൻ ഒറ്റക്കെങ്കിലും കയറട്ടെയെന്നു ചോദിച്ചിട്ടും സമ്മതിച്ചില്ല. ഇൻഫെക്‌ഷൻ ഉണ്ടെന്നാണ് പറയുന്നത്. അച്ഛൻ ആരുടെയോ നിയന്ത്രണത്തിലാണെന്ന സംശയമുണ്ട്’ - സംജോഗ് മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സക്കായി യുഎസിലേക്ക് പോയ സുധാകരൻ നിലവിൽ ദുബൈയിലാണുള്ളത്. തിങ്കളാഴ്ച പാർലമെന്റിൽ മണ്ഡലപുനർനിർണയ ബിൽ പരിഗണനക്ക് വരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മടങ്ങിയെത്താൻ കോൺഗ്രസ് നേതൃത്വം സുധാകരനോട് നിർദേശിച്ചിരുന്നു. തുടർചികിത്സക്കുള്ള സൗകര്യങ്ങൾ പാർട്ടി ഏറ്റെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിക്കുകയും ചെയ്തിരുന്നു. നവംബർ 26 രാത്രി കണ്ണൂരിൽനിന്ന് അബുദബി വിമാനത്തിലാണ് സുധാകരൻ യാത്ര തിരിച്ചത്. ഭാര്യയും മക്കളും മരുമക്കളും ഒപ്പമുണ്ടായിരുന്നു.

സുധാകരൻ യാത്ര തിരിക്കുന്നതിനു മുൻപുതന്നെ മണ്ഡലപുനർനിർണയ ബിൽ ചർച്ചയ്ക്കായി പാർലമെന്റ് സമ്മേളനം ചേരുമെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പുറത്തുവന്നിരുന്നു. മുൻകൂട്ടി നിശ്ചയിച്ച യാത്രയാണെങ്കിലും സുധാകരനെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യം കോൺഗ്രസ് നേതൃത്വത്തിൽ അമ്പരപ്പും അസംതൃപ്തിയും സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങളുടെ പുതിയ ആരോപണങ്ങൾ പുറത്തുവന്നത്.

ലോക്സഭയിലെ നിലവിലെ അംഗസംഖ്യ 540 ആണ്. മണ്ഡലപുനർനിർണയ ബിൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360 വോട്ടുകൾ അനിവാര്യമാണ്. നിലവിൽ എൻഡിഎക്ക് 322 അംഗങ്ങളും ഇൻഡ്യ സഖ്യത്തിന് 183 അംഗങ്ങളുമാണുള്ളത്.

322 അംഗങ്ങളുള്ള എൻഡിഎ 22 എംപിമാരുള്ള ഡിഎംകെയുടെയും എട്ട് എംപിമാരുള്ള എൻസിപിയുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, മൂന്ന് എംപിമാരുള്ള ജെഎംഎമ്മിന്റെയും നാല് എംപിമാരുള്ള വൈഎസ്ആർസിപിയുടെയും പിന്തുണക്കായും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാൽ എൻഡിഎയുടെ അംഗബലം 359 ആയി ഉയരും. കൂടുതൽ കക്ഷികളുടെ പിന്തുണ സമാഹരിക്കാൻ ബിജെപി ശ്രമം തുടരുന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ ഓരോ വോട്ടും ചോർന്നുപോകാതെ നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ഇൻഡ്യ സഖ്യം. ഈ സാഹചര്യത്തിൽ ഓരോ വോട്ടിനും നിർണായക പ്രാധാന്യമാണുള്ളത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Mystery over Sudhakaran's treatment: Family
Next Story