Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ് പരി​ക്കേറ്റ സഹോദരന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; പൊലീസ് കേസെടുത്തു

text_fields
bookmark_border
വീണ് പരി​ക്കേറ്റ സഹോദരന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; പൊലീസ് കേസെടുത്തു
cancel

പരപ്പനങ്ങാടി: വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാളുടെ മരണത്തിൽ ദു​രൂഹതയുള്ളതായി സഹോദരന്റെ പരാതി. പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്ന പരപ്പനങ്ങാടി പനയത്ത് പള്ളിക്ക് സമീപത്തെ പട്ടണത്ത് സക്കീർ (43) ആണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചത്.

വെള്ളിയാഴ്ച പകൽ 11ന് പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യാൻ തീരുമാനിച്ചതായിരുന്നു. ഇതിനിടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ ഫൈസൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത ​പൊലീസ്, മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അന്ത്യകർമ്മങ്ങൾക്ക് പള്ളിയിലെത്തിയവർ വിവരമറിഞ്ഞയുടൻ പിരിഞ്ഞു പോവുകയും വീട്ടിലെത്തിയവർ വീട്ടിൽ വെച്ച് മയ്യിത്ത് നമസ്കരിക്കുകയും ചെയ്തു. പരപ്പനങ്ങാടി പൊലീസിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം സന്ധ്യയോടെ പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

മരിച്ച സക്കീറിന്റെ ഭാര്യാപിതാവിനെ രണ്ടുമാസം മുമ്പ് മകളുടെ വീട് സന്ദർശിക്കുന്നതിനിടെ പരപ്പനങ്ങാടിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതെല്ലാം സഹോദരൻ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഭാര്യ: സജ്ന. മക്കൾ: ഫാത്തിമ, ഫൗസാന. പിതാവ്: മരക്കാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mystery over man's death in parappanangadi
Next Story