Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിന്‍റെ ദുരൂഹമരണം;...

യുവാവിന്‍റെ ദുരൂഹമരണം; പെണ്‍സുഹൃത്ത്​ അറസ്​റ്റിൽ

text_fields
bookmark_border
യുവാവിന്‍റെ ദുരൂഹമരണം; പെണ്‍സുഹൃത്ത്​ അറസ്​റ്റിൽ
cancel

കുളത്തൂപ്പുഴ: ഓട്ടോ ഡ്രൈവറായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പൊലീസ് കസ്​റ്റഡിയിലായിരുന്ന പെണ്‍സുഹൃത്തിെൻറ അറസ്​റ്റ് രേഖപ്പെടുത്തി. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി ഭവനില്‍ രശ്മിയെയാണ് (25) കുളത്തൂപ്പുഴ പൊലീസ് അറസ്​റ്റ് ചെയ്തത്.

കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറായ അറ്റിനുകിഴക്കേക്കര ടി.എസ് ഭവനില്‍ ദിനേശിനെയാണ് (25) കഴിഞ്ഞദിവസം ഉച്ചയോടെ രശ്മിയുടെ വീട്ടിലെ അടുക്കള വാതിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്​റ്റ്​മോര്‍ട്ടത്തില്‍ തലക്ക്​ പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് സര്‍ജന്‍ നല്‍കിയ പ്രാഥമിക വിവരത്തിെൻറ അടിസ്ഥാനത്തില്‍ യുവതിയെ അറസ്​റ്റ് ചെയ്യുകയായിരുന്നു.

യുവതിയുമായി ഏറെനാളായി സൗഹൃദത്തിലായിരുന്ന ദിനേശ് സംഭവദിവസം ഉച്ചയോടെ മറ്റൊരു ഓട്ടോയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറിമാറവേ യുവാവിനെ ശക്തിയായി തള്ളുകയും നിലതെറ്റിയ ഇയാള്‍ കട്ടിലിെൻറ പടിയില്‍ തലയടിച്ചുവീഴുകയുമായിരു​െന്നന്നാണ് പെണ്‍കുട്ടി പൊലീസിന്​ മൊഴി നല്‍കിയിരുന്നത്. കിടപ്പുമുറിയില്‍ വീണുകിടന്ന യുവാവിനെ പെണ്‍കുട്ടി വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ നടത്തിയശ്രമം അടുക്കള വാതില്‍ക്കലെത്തിയപ്പോഴേക്കും സാധിക്കാതെ വരികയും തുടര്‍ന്ന് ഒരാള്‍ അടുക്കളയില്‍ വീണുകിടക്കുന്നതായി അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു.

ഫോറന്‍സിക് പരിശോധനഫലവും മറ്റ്​ ശാസ്ത്രിയ തെളിവുകളുടെ വിശകലനങ്ങളും എത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും തെളിവെടുപ്പിനുശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ്കുമാര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedGirlfriendMysterious death
Next Story