Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവി‍െൻറ ദുരൂഹ മരണം;...

യുവാവി‍െൻറ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് രംഗത്ത്

text_fields
bookmark_border
Mysterious death of a young man; father demanded an investigation
cancel

ത​ല​ശ്ശേ​രി: ഗോ​പാ​ല​പേ​ട്ട പാെ​ലാ​ളി​വ​ള​പ്പി​ലെ തോ​ട്ട​ത്തി​ൽ പു​തി​യ​പു​ര​യി​ല്‍ ഹാ​ഷിം ഫ​ര്‍ബൂ​ലി​െൻറ (26) ദു​രൂ​ഹ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ഹ​ര​ജി. ഫ​ർ​ബൂ​ലി‍െൻറ പി​താ​വ് മ​ത്സ്യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ കെ. ​ല​ത്തീ​ഫാ​ണ് ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ മെ​യി​ന്‍ റോ​ഡ് ആ​ലി ഹാ​ജി പ​ള്ളി​ക്ക് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലാ​ണ് ഫ​ർ​ബൂ​ലി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വെ​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​റി​ഞ്ചും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി‍െൻറ ത​ലേ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണ്. നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം ക​ണ്ട​യു​ട​ൻ ത​ല​ശ്ശേ​രി പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​ർ​ബൂ​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന, ഒാ​പോ ക​മ്പ​നി​യു​ടെ വെ​ള്ള നി​റ​മു​ള്ള മൊ​ബൈ​ൽ ഫോ​ൺ ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്. മ​ക​െൻറ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പി​താ​വ് ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഫ​ർ​ബൂ​ലി‍െൻറ സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ സ്ഥി​രം മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളും മാ​ഫി​യ ബ​ന്ധ​മു​ള്ള​വ​രു​മാ​ണ്. മ​ക​ന് പ​ണം ന​ൽ​കാ​നു​ള്ള ഒ​രു സു​ഹൃ​ത്ത് സ്ഥി​ര​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് മ​റ്റൊ​രാ​ളു​ടെ പ്രേ​ര​ണ​യാ​ൽ വീ​ട്ടി​നു​നേ​രെ ആ​ക്ര​മ​ണ​വും ന​ട​ന്നി​രു​ന്നു. ഇൗ ​കേ​സ് പി​ന്നീ​ട് പൊ​ലീ​സ് ഇ​ട​പെ​ട്ട് മാ​ധ്യ​സ്ഥം പ​റ​ഞ്ഞു​തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

ചാ​ലി​ൽ, ഗോ​പാ​ല​പേ​ട്ട പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ശ​ക്ത​മാ​ണ്. ഇ​തി​ന് മു​മ്പും ചെ​റു​പ്പ​ക്കാ​രാ​യ നി​ര​വ​ധി പേ​ർ മ​രി​ച്ചി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ സം​സാ​രി​ച്ച സ​ത്താ​ർ മു​രി ക്കോ​ളി വാ​ഹ​ന​മി​ടി​ച്ച് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം.

മ​ക​െൻറ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ പ​ല​രെ​യും ചോ​ദ്യം ചെ​യ്താ​ൽ സ​ത്യം പു​റ​ത്തു​വ​രും. ഫ​ർ​ബൂ​ലി‍െൻറ മ​ര​ണ​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളു​ടെ പി​ന്മാ​റ്റം സം​ശ​യ​ത്തി​ന് ബ​ലം ന​ൽ​കു​ന്ന​താ​യും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ത​ല​ശ്ശേ​രി തീ​ര​ദേ​ശ മേ​ഖ​ല​യെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ല​ത്തീ​ഫ്-​ഫ​രീ​ദ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് മ​രി​ച്ച ഹാ​ഷിം ഫ​ര്‍ബൂ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationfatheryoung manMysterious death
News Summary - Mysterious death of a young man; father demanded an investigation
Next Story