Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ പൊ ള്ളലേറ്റ് മരിച്ച നിലയിൽ. എടവനക്കാട് നായരമ്പലം നെടുങ്ങാട് വട്ടത്തറ നാദിർഷായ ുടെ ഭാര്യ കൃഷ്ണ (27), മകൻ നദാൽ (രണ്ട്) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം വടക്കൂട്ട് പരേത നായ സാജെൻറ മകളാണ് കൃഷ്ണ. കൊടുങ്ങല്ലൂർ സി.െഎ ഒാഫിസിന് സമീപം ഇവർ വാടകക്ക് താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ 4.30നാണ് സംഭവം. കൃഷ്ണയുടെ അമ്മ ലത സാജൻ മാത്രമേ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇവർക്ക് പൊള്ളലേറ്റിട്ടില്ല.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ നാദിർഷ ഇടക്ക് മാത്രമേ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ എത്താറുള്ളൂ. ഇവരുടെ വീട് നായരമ്പലത്ത് നിർമാണത്തിലാണ്. കൊടുങ്ങല്ലൂർ എസ്.ബി.െഎയിൽ ക്രെഡിറ്റ് കാർഡ് ഏജൻറാണ് കൃഷ്ണ. ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ വീട്ടിൽ വന്ന നാദിർഷ വൈകീട്ട് അഞ്ചോടെ മടങ്ങിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ രാവിലെ കാറിൽ പോകാനെന്ന് പറഞ്ഞ് നേരത്തേ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നുവത്രെ. ലത വിവരം നൽകിയതനുസരിച്ചാണ് നാദിർഷ സ്ഥലത്തെത്തിയത്. പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
േഫാറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ബന്ധുക്കൾ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചു. എന്നാൽ, കൃഷ്ണ കുഞ്ഞിനോടൊപ്പം തീകൊളുത്തി മരിച്ചതായാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story