Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ത​െൻറ കൈകൾ പരിശുദ്ധം, ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു -രമേശ്​ ചെന്നിത്തല
cancel
Homechevron_rightNewschevron_rightKeralachevron_rightത​െൻറ കൈകൾ പരിശുദ്ധം,...

ത​െൻറ കൈകൾ പരിശുദ്ധം, ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു -രമേശ്​ ചെന്നിത്തല

text_fields
bookmark_border

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ബിജു രമേശി​െൻറ മൊഴിയെ തുടർന്ന്​ മൂന്ന്​ തവണ അന്വേഷണം നടന്നതാണ്​. വിജിലൻസ്​ കോടതിയിലും ഹൈകോടതിയിലും പരാതി നിൽക്കുകയാണ്​. ഈ അന്വേഷണങ്ങളിൽ തെളിവില്ലെന്ന്​ പറഞ്ഞ് കേസ്​​ തള്ളിക്കളഞ്ഞു. അതുമായി ബന്ധപ്പെട്ട ശബ്​ദരേഖ വ്യാജമാണെന്ന്​ കണ്ടെത്തിയതുമാണ്​.

ബാർ ലൈസൻസ്​ ഫീസ്​ കുറക്കാൻ ബാർ ഉടമകൾ പിരിച്ച പണം തനിക്ക്​ നൽകിയെന്ന ആരോപണം ആറ്​ വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ നിഷേധിച്ചതാണ്​​. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണത്​​. ആരും കോഴ തരികയോ വാങ്ങുകയോ ചെയ്​തിട്ടില്ല. ഞങ്ങൾ അങ്ങനെ ചെയ്യുന്ന പാർട്ടിയുമല്ല.

കോടതിയിൽ നിലനിൽക്കുന്ന കേസിൽ മുഖ്യ​മന്ത്രിക്ക് വീണ്ടും​ പ്രാഥമിക അന്വേഷണത്തിന്​ ഉത്തരവിടാൻ അധികാരമില്ല. മുഖ്യമന്ത്രി ഒപ്പിട്ടിരിക്കുന്നത്​ രാഷ്​ട്രീയ പ്രേരിതമാണ്​. എ​െൻറ കൈകൾ പരിശുദ്ധമാണ്​. ഏത്​ അന്വേഷണവും നടക്ക​ട്ടെ. പഴയ വെളിപ്പെടുത്തലി​െൻറ പേരിലാണ്​ വീണ്ടും അന്വേഷണം നടക്കുന്നത്​. പുതിയ വെളിപ്പെടുത്തൽ ഉണ്ടെങ്കിലേ അന്വേഷണത്തിന് ​ഉത്തരവിടാനാവൂ. ഒന്നുകൂടി അന്വേഷിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇതുകൊണ്ടൊന്നും തന്നെ നിശ്ശബ്​ദനാക്കാനാവില്ല.

സംഘടിതവും ആസൂത്രിതവുമായ പദ്ധതികളാണ് യു.ഡി.എഫ്​ നേതാക്കൾക്കെതിരെ​ സർക്കാറും സി.പി.എമ്മും ചേർന്ന്​ നടപ്പാക്കുന്നത്​​. സ്വർണക്കള്ളക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ കുടുങ്ങുമെന്ന്​ ബോധ്യമായപ്പോഴാണ്,​ എല്ലാ നിയമങ്ങളെയും ജനാധിപ​ത്യ മര്യാദകളെയും കാറ്റിൽപറത്തി നിയമാനുസൃതമായ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്​. ഇതിനായി സംസ്​ഥാന നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു.

സ്വർണക്കടത്ത്​ കേസിലെ പ്രതിയായ സ്വപ്​ന സുരേഷിന്​ ആദ്യം​ കർണാടകയിലേക്ക്​ ഒളിച്ചുകടക്കാൻ പൊലീസ്​ സഹായം നൽകി. കേസിൽ സി.ബി.ഐ ​അന്വേഷണം തടയാൻ വിജിലൻസ്​ അന്വേഷണം പ്രഖ്യാപിച്ചു. ഇതി​െൻറ ഭാഗമായി​ സെ​ക്രട്ടറിയേറ്റിലെ ഫയലുകൾ സി.ബി.ഐക്ക്​ ലഭിക്കും മുമ്പ്​ കൈക്കലാക്കി. പിന്നീട്​ ​പ്രോ​ട്ടോകോൾ ഓഫിസിലെ ​ഫയലുകൾ തീവെച്ച്​ നശിപ്പിച്ചു. വടക്കഞ്ചേരി ലൈഫ് മിഷൻ​ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം തടയാൻ സർക്കാർ കോടതിയിൽ പോയി. മയക്കുമരുന്ന്​ കേസിൽ ബിനീഷ്​ കോടിയേരിയുടെ വീട്ടിൽ എൻഫോഴ്​സ​്​മെൻറ ഡയറക്​ടറേറ്റ്​ പരിശോധനക്ക്​ വന്നപ്പോൾ ബാലാവകാശ കമീഷനെയും പൊലീസിനെയും ഉപയോഗിച്ച്​ തടസ്സപ്പെടുത്താൻ ശ്രമിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴിനാൽകാൻ ​പ്രേരിപ്പിച്ചുവെന്ന്​ കാണിച്ച്​ തടവിൽ കഴിയുന്ന സ്വപ്​ന സുരേഷി​െൻറ ശബ്​ദസന്ദേശം തയാറാക്കി ആസൂത്രിതമായി പുറത്തുവിട്ടിരിക്കുകയാണ്​. സംസ്​ഥാന സർക്കാറി​െൻറ അധീനതയിൽ ജയിലിൽ കഴിയുന്ന വ്യക്​തി എങ്ങനെയാണ്​ ശബ്​ദം സന്ദേശം അയക്കുന്നത്​. ഇത്​ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാൻ സർക്കാർ ഒരുക്കിയ കള്ളക്കളിയാണ്​. സ്വപ്​നയുടെ ശബ്​ദരേഖക്ക്​ പിന്നിൽ സി.പി.എമ്മി​െൻറ ഗൂഢാലോചന ഉണ്ടെന്നത്​ വ്യക്​തമാണ്​.

അഴിമതി അന്വേഷണത്തിനെതിരായ ഇടത്​ മുന്നണിയുടെ സമരം ജനങ്ങളെ കബളിപ്പിക്കാനാണ്​. സ്വർണക്കടത്ത്​ കേസിൽ മുഖ്യ​മന്ത്രിയുടെ പങ്ക്​ വെളിവാകും എന്ന്​ മനസ്സിലായപ്പോഴാണ്​ അദ്ദേഹം അന്വേഷണ സംഘങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളുന്നത്​. സ്വപ്​ന സുരേഷും ശിവശങ്കറും മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിടഞ്ഞുപരിശ്രമിക്കുകയാണ്​.

വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നു എന്നാണ്​ സർക്കാർ ​പറയുന്നത്​. എന്ത്​ വികസനമാണ്​ ഇവിടെ നടക്കുന്നത്​. സ്വർണക്കടത്ത്​, മയക്കുമരുന്ന്​ കച്ചവടം, പിൻവാതിൽ നിയമനം, കൺസൾട്ടൻസി ഫീസ്​ കൊള്ള എന്നിവയാണ് ആകെ​ നടക്കുന്നത്​. വികസനത്തി​െൻറ പേരിൽ കൊണ്ടുവന്ന പദ്ധതികളെല്ലാം വൻ കൊള്ള നടത്താനായിരുന്നു. മുഖ്യമ​ന്ത്രിയുടെ ഓഫിസിലെ ഗൂഢസംഘമാണ്​ അഴിമതികൾ നടത്തുന്നതെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar scamvigilance enquiryramesh chennithal
News Summary - my hands are clean and he welcomes any inquiry - Ramesh Chennithala
Next Story