Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിക്ക് എം.വി.ആർ പുരസ്കാരം

text_fields
bookmark_border
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറിൽ കൊച്ചിയില്‍ സമ്മാനിക്കും
mammootty
cancel

കണ്ണൂര്‍: മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരിൽ ഏർപ്പെടുത്തിയ എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറിൽ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എം.വി. രാഘവന്റെ ഒമ്പതാം ചരമ വാര്‍ഷികം വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതിന് പയ്യാമ്പലം എം.വി.ആര്‍ സമൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനക്ക് പാട്യം രാജനും എം.വി.ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നല്‍കും.

10 ന് കണ്ണൂർ ചേംബര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ പ്രഫ. ഇ. കുഞ്ഞിരാമന്‍, സി.വി. ശശീന്ദ്രന്‍, പി.വി. വത്സൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MVR award to actor Mammootty
Next Story