Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് 'ഔട്ട്'; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് ഔട്ട്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
cancel

തിരുവനന്തപുരം: റോഡിലൂടെ യാത്ര ചെയ്യുമ്പോൾ മീൻ വണ്ടികളിൽ നിന്ന് മലിനജലം ശരീരത്തിലേക്ക് തെറിച്ചുവീഴുന്ന ദുരിതത്തിന് ഫുൾ സ്റ്റോപ്പ് ഇടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് ദുർഗന്ധം വമിക്കുന്ന മീൻവെള്ളം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ഒപ്പം പിഴ ചുമത്തുമെന്നും എം.വി.ഡി അറിയിച്ചു. ഇത്തരം പ്രവർത്തികൾ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും റോഡിൽ വാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ ഉണ്ടാകാനും കാരണമാകുന്നുണ്ട്.

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിലെ മലിനജലം പുറത്തുകളയാതെ വാഹനങ്ങളിലെ ടാങ്കുകളിൽ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴുക്കിവിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്വവുമാണെന്ന് എം.വി.ഡി ഓർമ്മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MVD to Suspend Driving License for Draining Fish Waste Water on Public Roads in Kerala
Next Story