രണ്ട് വർഷത്തെ ഗതാഗത പിഴ നോട്ടീസുകൾ ലഭിച്ചത് ഒന്നിച്ച്; ഒരു ലക്ഷം രൂപ വരെ അടക്കേണ്ടവർ, കിട്ടിയത് മുട്ടൻ പണി
text_fieldsകുമ്പള: കാസർകോട് കുമ്പള നഗരത്തിന് സമീപം സ്ഥാപിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ എ.ഐ നിരീക്ഷണ ക്യാമറ നാട്ടുകാർക്ക് കൊടുത്തത് മുട്ടൻ പണി. 2023 മുതലുള്ള മുഴുവൻ പിഴ നോട്ടീസുകളും ഒന്നിച്ച് അയക്കുകയായിരുന്നു.
ഇതോടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും മൊബൈലിൽ സംസാരിച്ച് വണ്ടി ഓടിച്ചതിനുമടക്കം ഒരു ലക്ഷം രൂപവരെ പിഴ അടക്കേണ്ടവർ പ്രദേശത്തുണ്ട്. ഇത്തരത്തിൽ പ്രദേശത്തെ മുന്നൂറോളം പേർക്കാണ് ഒന്നിച്ച് പിഴ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കുമ്പള-ബദിയഡുക്ക റോഡിലാണ് ഈ ക്യാമറയുള്ളത്. 2023ൽ സ്ഥാപിച്ച ക്യാമറ പ്രവർത്തിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. ആർക്കും പിഴ നോട്ടീസ് ലഭിച്ചിരുന്നില്ല. ഇതോടെ നിയമലംഘനം പതിവാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് വർഷമായുള്ള പിഴ നോട്ടീസുകൾ വാഹനയുടമകൾക്ക് ഒന്നിച്ച് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

