Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ ബസുകളിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന; 34 വാഹനങ്ങളിൽ നിന്നായി 57,250 രൂപ പിഴ ഈടാക്കി

text_fields
bookmark_border
സ്കൂൾ ബസുകളിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന; 34 വാഹനങ്ങളിൽ നിന്നായി 57,250 രൂപ പിഴ ഈടാക്കി
cancel

കൊച്ചി: സ്കൂൾ ബസുകളിൽ ഗതാഗതവകുപ്പിന്റെ മിന്നൽ പരിശോധന. കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ ബിജു ഐസക്കിന്‍റെ നേതൃത്വത്തിലാണ് സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തിയത്. കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിന്‍റെയും ഫയർ എക്സ്റ്റിംഗുഷറിന്‍റെയും അഭാവം, ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അറ്റൻഡറുടെ അഭാവം തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ചെറിയ അശ്രദ്ധകൾ പോലും കുട്ടികളുടെ ജീവന് ഭീഷണിയാകാമെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, ജീവനക്കാരുടെ യോഗ്യത എന്നിവ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിയമലംഘനം നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെന്‍റ് വിഭാഗം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MVD Fines 34 School Buses ₹57,250 After Inspections
Next Story