ഹെല്‍മറ്റില്ല; ഒരാഴ്ച ഈടാക്കിയ പിഴ 2,55,97,600 രൂപ!
text_fieldsതിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,19,414 ഇരുചക്ര വാഹനങ്ങളാണ് ‘ഹെൽമെറ്റ് ഓൺ- സേഫ് റൈഡ്’ എന്ന സ്പെഷൽ ഡ്രൈവിൽ പരിശോധിച്ചത്.
ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കാനും ഇതിലൂടെ റോഡപകടങ്ങള്‍ കുറക്കാനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ല ട്രാഫിക് നോഡല്‍ ഓഫിസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

