ശ്രേയാംസ് കുമാർ എൽ.ഡി.എഫ് രാജ്യസഭ സ്ഥാനാർഥി
text_fields
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ എൽ.ഡി.എഫ് രാജ്യസഭ സ്ഥാനാർഥിയാവും. ഞായറാഴ്ച തിരുവനന്തപുരത്ത് ചേർന്ന എൽ.ജെ.ഡി നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. വ്യഴാഴ്ച രാവിലെ 11.30 ന് ശ്രേയാംസ്കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണം മൂലം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. ഈ സീറ്റ് എൽ.ജെ.ഡിക്കു നൽകാൻ നേരത്തെ എൽ.ഡി.എഫ് തീരുമാനിച്ചിരുന്നു.
കരിപ്പൂര്‍ വിമാനാപകടത്തിലും പെട്ടിമുടി മണ്ണിടിച്ചിലിലും മരിച്ചവര്‍ക്കും യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. പെട്ടിമുടി ദുരന്തത്തിനിരയായവര്‍ക്ക് പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

