Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.വി. ശ്രേയാംസ് കുമാർ...

എം.വി. ശ്രേയാംസ് കുമാർ എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷൻ

text_fields
bookmark_border
MV-Shreyams-Kumar
cancel

ന്യൂഡൽഹി: ലോക്​ തന്ത്രിക്​ ജനതാദള്‍ (എല്‍.ജെ.ഡി) സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ ദേശീയ നേതൃത്വം തെരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിയായി വര്‍ഗീസ് ജോര്‍ജിനെയും നിയമിച്ചു. ഇരുവര​ുടെയും നിയമനം പാർട്ടി ജനറൽ സെക്രട്ടറി സുശീല മുറാലെ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.  

കോഴിക്കോട് ദേവഗിരി കോളജിലെ പഠനകാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് എം.വി. ശ്രേയാംസ്കുമാർ രാഷ്​ട്രീയത്തിലെത്തിയത്​.  പിന്നീട്​ ജനത പാർട്ടിയുടെ കൽപറ്റ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹി, നിയോജകമണ്ഡലം ഭാരവാഹി, യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ വയനാട് ജില്ല സെക്രട്ടറി, ജനതാദൾ എസ്​ വയനാട് ജില്ല പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി കൽപറ്റയിൽനിന്ന്​ ജയിച്ചു. 2011ലും ഇവിടെനിന്ന് വിജയിച്ചു. ജെ.ഡി.യു അഖിലേന്ത്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മാതൃഭൂമി ജോയൻറ്​ മാനേജിങ്​ ഡയറക്ടറായ ശ്രേയാംസ് കുമാർ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള റീജനൽ കമ്മിറ്റി ചെയർമാൻ, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡൻറ്, നാഷനൽ ബ്രോഡ്​കാസ്​​റ്റേഴ്സ് അസോ. വൈസ് പ്രസിഡൻറ്​, ഇൻറർനാഷനൽ അഡ്വർടൈസിങ്​ അസോ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDkerala newsstate presidentmalayalam newsMV Shreyams Kumar
News Summary - MV Shreyams Kumar RJD State President -Kerala News
Next Story