കെ.എസ്.യു പ്രവര്‍ത്തകര്‍ റെയിൽവെ സ്റ്റേഷനില്‍ പോയത് മന്ത്രിക്ക് മാല കൊടുക്കാനല്ല -എം.വി. ജയരാജൻ
text_fieldsകണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയിൽവേ സ്റ്റേഷനില്‍ പോയത് മന്ത്രി വീണാ ജോര്‍ജിന് മാല കൊടുക്കാനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്‍. ഇങ്ങനെയൊരു സമരം ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയിട്ടില്ല. മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം വ്യക്തമാണെന്നും എം.വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരിക്കലും തന്നെ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ മുന്നോട്ടുപോകുന്ന ഒരു സ്ത്രീ തിരിഞ്ഞുനോക്കില്ല. ഏതൊരു സ്ത്രീയും അങ്ങനെയാണ്. തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജിനും തൊട്ടുപിന്നിലുള്ള വെള്ള ഷര്‍ട്ടിട്ട കെ.എസ്.യു പ്രവര്‍ത്തകനും അറിയാമായിരുന്നു.
അതുകൊണ്ടാണ് ആത്മാഭിമാനമുള്ള സ്ത്രീയെന്ന നിലയില്‍ വീണാ ജോര്‍ജ് കയര്‍ത്ത് സംസാരിച്ചത്. അത് എ.ഐ ദൃശ്യം ഉപയോഗിച്ചു ചില മാധ്യമങ്ങള്‍ പൊലീസുകാരോട് കയര്‍ത്തുവെന്ന് വ്യാഖ്യാനം നല്‍കി. ദൃശ്യങ്ങളില്‍ മന്ത്രി ആക്രമിക്കപ്പെട്ടത് വ്യക്തമാണെന്നും ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

