മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പുറത്ത്
text_fieldsകോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുെട യോഗം നടത്തിയത് പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെയും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനെയും പുറത്തിരുത്തി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽനിന്നാണ് ഇരുവർക്കും മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശപ്രകാരം പുറത്തുപോേകണ്ടിവന്നത്. മുഖ്യമന്ത്രി എത്തുേമ്പാൾ ഇരുവരും ഹാളിലുണ്ടായിരുന്നു.
എന്നാൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടക്കുന്ന ചർച്ചയിൽ സേനയിൽനിന്നല്ലാത്ത ആരും ഇരിക്കേണ്ടതില്ലെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞതോടെ ഇരുവരും പുറത്തേക്ക് പോവുകയായിരുന്നത്രെ. മുഖ്യമന്ത്രിയുടെ നടപടി ഉന്നത ഉദ്യോഗസഥരെയും അമ്പരപ്പിച്ചു. രണ്ടുമണിക്കൂർ നീണ്ട യോഗത്തിൽ പൊലീസിൽനിന്നല്ലാത്ത ആരും പെങ്കടുത്തുമില്ല.
എസ്.പിമാർ മുതൽ മുകളിലോട്ടുള്ള മുഴുവൻ പേരും സേനക്ക് പുറത്ത് പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു. ഫയർ ഫോഴ്സ്, ജയിൽ, ഗതാഗതം, വിജിലൻസ്, ക്രൈംബ്രാഞ്ച് മേധാവികളും നോൺ െഎ.പി.എസ് എസ്.പിമാരും യോഗത്തിനെത്തിയിരുന്നു. എന്നാൽ, വിവാദപുരുഷനായ എ.ഡി.ജി.പി സുദേഷ്കുമാർ പെങ്കടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
