Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശ്വാസികൾ...

വിശ്വാസികൾ കമ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണെന്ന് എം.വി ജയരാജൻ

text_fields
bookmark_border
MV Jayarajan
cancel

കണ്ണൂർ: വിശ്വാസികളെ ഒരിക്കലും കമ്മ്യൂണിസ്റ്റുകാർ ശത്രുക്കളായി കാണാറില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിശ്വാസികൾ കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങൾക്ക് പാർട്ടി തടസം നിൽക്കാറില്ല. മാര്‍ക്‌സിന്റെ സമീപനമായിരുന്നു അത്- ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാ‍യിരുന്നു ജയരാജന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പുകൾ ജനങ്ങളുമായി കൂടുതൽ അടുക്കാനുള്ള അവസരങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പിടിപെട്ട് ഒരാഴ്ചയോളം ആശുപത്രിയില്‍ അബോധാവസ്ഥയിൽ കിടന്നു. വിശ്വാസികളായ ചിലര്‍ ക്ഷേത്രങ്ങളിലും പള്ളികളിലും അവരുടേതായ വിശ്വാസ ചടങ്ങുകളും പ്രാർഥനകളും നടത്തിയതായി തന്നെ വിളിച്ച് അറിയിച്ചതായും എം.വി ജയരാജന്‍ പറഞ്ഞു.

Show Full Article
TAGS:MV Jayarajancommunist
News Summary - MV Jayarajan said that the believers are the friends of the communists
Next Story