Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.വി ജയരാജൻ രാജിവെച്ചു

text_fields
bookmark_border
എം.വി ജയരാജൻ രാജിവെച്ചു
cancel

പയ്യന്നൂര്‍: സി.പി.എം നേതാവ് എം.വി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. രാവിലെ നടന്ന ഭരണ സമിതി യോഗ തീരുമാനം ജനറല്‍ ബോഡിയില്‍ അറിയിക്കുകയായിരുന്നു.  ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. നിലവിലുള്ള വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനായിരിക്കും സ്ഥാപനത്തിന്‍െറ പുതിയ സാരഥി. പി. പുരുഷോത്തമന്‍ വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കും. 2011 മുതലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജിന്‍െറ ചുമതലയേല്‍ക്കുന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mv jayarajan resignes pariyaram
Next Story