രണ്ടാളുകൾ അന്യോന്യം വിഴുപ്പലക്കുമ്പോൾ പാർട്ടിക്കെന്തു ചെയ്യാനാകും? കമ്യൂണിസ്റ്റുകാരുടെ കൈ ശുദ്ധം; കത്തുവിവാദത്തിൽ എം.വി. ജയരാജൻ
text_fieldsഎം.വി. ജയരാജൻ
കണ്ണൂർ: സി.പി.എമ്മിലെ കത്തുവിവാദത്തിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. കത്തുവിവാദം വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്നും പാർട്ടിക്കതിൽ യാതൊരു പങ്കുമില്ലെന്നും രണ്ടാളുകൾ തമ്മിൽ അന്യോന്യം വിഴുപ്പലക്കുമ്പോൾ പാർട്ടിക്കെന്തു ചെയ്യാനാകുമെന്നും എം.വി. ജയരാജൻ ചോദിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.വി. ജയരാജൻ.
''കൂരിരുട്ടിൽ നിന്ന് കരിമ്പൂച്ചയെ തപ്പാനാണ് ശ്രമികകുന്നത്. കമ്യുണിസ്റ്റുകാരുടെ കൈ ശുദ്ധമാണ്. മഹാനടൻ മമ്മൂട്ടിക്കെതിരായി പരാതി നൽകിയ ആളാണ് ഷർഷാദ്. പച്ചക്കള്ളം പറയുന്നതിന് അൽപായുസ് മാത്രമേയുള്ളൂ. പാർട്ടിയുടെ ഒരു നേതാവിനും പങ്കില്ല. രാജേഷിനെതിരെ ഷർഷാദ് ആരോപണം ഉന്നയിക്കുന്നു. ഷർഷാദിനെതിരെ മുൻഭാര്യ പരാതി നൽകുന്നു. ഭാര്യക്ക് ഷർഷാദ് ചെലവിന് നൽകണമെന്ന് കോടതി ഉത്തരവിടുന്നു. എല്ലാവരും മാനമുള്ളവരാണ്. അതുകൊണ്ടാണല്ലോ അവർ പരസ്പരം മാനനഷ്ടക്കേസ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഷർഷാദിന്റെ ഭാര്യ കൊടുത്ത പരാതിയും വിധിയുമായിരുന്നു ആദ്യം മാധ്യമങ്ങൾ കൊടുക്കേണ്ടിയിരുന്നത്. ആ സ്ത്രീക്ക് ചെലവിനുള്ള പണവും ജീവനാംശവും കൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കണം''-എം.വി.ജയരാജൻ പറഞ്ഞു. സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്തിന് മറുപടി പറയാനാകാതെ നേതാക്കൾ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

