Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ്​ ക്രിമിനലുകൾ...

ലീഗ്​ ക്രിമിനലുകൾ അഴിഞ്ഞാടി​യെന്ന്​ എം.വി ജയരാജൻ; ​സമാധാനത്തിന്​ സി.പി.എം മുൻകൈ എടുക്കും

text_fields
bookmark_border
ലീഗ്​ ക്രിമിനലുകൾ അഴിഞ്ഞാടി​യെന്ന്​ എം.വി ജയരാജൻ; ​സമാധാനത്തിന്​ സി.പി.എം മുൻകൈ എടുക്കും
cancel

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ ലീഗ്​ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ്​ ഉണ്ടായതെന്ന്​ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സമാധാനം പുനഃസ്ഥാപിക്കാൻ സി.പി.എം മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങത്തൂരിൽ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസുകളും അനുഭാവികളുടെ കടകളും സന്ദർശിച്ചതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.വി ജയരാജനൊപ്പം കൂത്തുപറമ്പ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി കെ.പി മോഹനൻ, ​​​​സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പി.ഹരീന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

പു​ല്ലൂ​ക്ക​ര​യി​ൽ മ​ൻ​സൂ​റി​െൻറ ഖ​ബ​റ​ട​ക്ക​ത്തി​ന്​ ശേ​ഷം രാ​ത്രി എ​​ട്ടോ​ടെ​യാ​യി​രു​ന്നു സി.പി.എം ഓഫീസുകൾക്ക്​ നേരെ അ​ക്ര​മമുണ്ടായത്​. ഖ​ബ​റ​ട​ക്കം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ സി.​പി.​എം ഓ​ഫി​സു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും നേ​രെ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ലു​ള്ള സി.​പി.​എ​മ്മി​െൻറ ബ്രാ​ഞ്ച്, ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സു​ക​ൾ ത​ക​ർ​ത്തിരുന്നു.

ഓ​ഫി​സു​ക​ളി​ലെ ഫ​ർ​ണി​ച്ച​ർ​ പു​റ​ത്തി​ട്ട്​ ക​ത്തി​ച്ചു. ഏ​താ​നും ക​ട​ക​ൾ​ക്ക്​ നേ​രെ​യും അ​ക്ര​മ​മു​ണ്ടാ​യി. വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ അ​ക്ര​മം നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ല്ല. കൂ​ടു​ത​ൽ പൊ​ലീ​സും ആ​ർ.​പി.​എ​ഫും എ​ത്തി​യാ​ണ്​ സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഒ​മ്പ​തോ​ടെ പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ക​ർ പി​ൻ​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p jayarajanM.V jayarajan
News Summary - MV Jayarajan on cpm attack
Next Story