Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറീ പോളിങ്​...

റീ പോളിങ്​ സ്വാഗതംചെയ്​ത്​ ജയരാജൻ; വേണ്ടത്​ ക്രിമിനൽ നടപടിയെന്ന്​ സുധാകരൻ

text_fields
bookmark_border
റീ പോളിങ്​ സ്വാഗതംചെയ്​ത്​ ജയരാജൻ; വേണ്ടത്​ ക്രിമിനൽ നടപടിയെന്ന്​ സുധാകരൻ
cancel

കണ്ണൂർ: ഇടതുപക്ഷം റീ പോളിങ്ങിനെ ഭയ​െപ്പടുന്നി​െല്ലന്നും സ്വാഗതംചെയ്യുന്നതായും സി.പി.എം കണ്ണൂർ ജില്ല സെക്രട ്ടറി എം.വി. ജയരാജൻ. ഒന്നോ രണ്ടോ കള്ളവോട്ടി​​െൻറ പരാതിമൂലം റീ പോളിങ്​ നടത്തുന്നത്​ പൊതുതീരുമാനമാക്കി മാറ് റിയാൽ ഭാവിയിൽ അത്​ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജനപ്രാതിനിധ്യ നിയമത്തിലെയും ഐ.പി.സിയിലെയും വ്യവസ്ഥകൾ പ്രകാ രം കള്ളവോട്ട്​ ചെയ്​തവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുകയാണ്​ വേണ്ടത്​.

അതിനുപകരം, കള്ളവോട്ടി​​െൻറ പേരിൽ മാത്രം റീ പോളിങ്​ ചെയ്യുന്നത്​ ഗൗരവമായ പുനരാലോചന നടത്തേണ്ട വിഷയമാണ്​. വോട്ടർമാർ രാഷ്​ട്രീയപ്രബുദ്ധരായതിനാലാണ്​ റീ പോളിങ്ങിനെ ഞങ്ങൾക്ക്​ ഭയമില്ലാത്തത്​. കള്ളവോട്ട്​ ചെയ്യാനിടയായ സാഹചര്യംകൂടി കണക്കിലെടുത്ത്​ തെര​ഞ്ഞെടുപ്പ്​ കമീഷൻ മുഖംമറച്ചുകൊണ്ട്​ വോട്ടു ചെയ്യാനനുവദിക്കില്ലെന്ന തീരുമാനമെടുത്തത്​ നന്നായി. കള്ളവോട്ട്​ തടയാൻ മുഖാവരണം മാറ്റണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. പർദയു​ൾപ്പെടെ ഇഷ്​ടമുള്ള വസ്​ത്രം ധരിച്ച്​ വോട്ടർമാർ വര​ട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കമീഷൻ തീരുമാനത്തെ അനുസരിക്കുന്നെങ്കിലും ​െതരഞ്ഞെടുപ്പ്​ കമീഷന്​ നൽകിയ പരാതികളിലൊന്നിലും റീ പോളിങ്​ ആവശ്യപ്പെട്ടിട്ടി​ല്ലെന്ന്​ യു.ഡി.എഫ്​ സ്ഥാനാർഥി കെ. സുധാകരൻ പറഞ്ഞു. ക്രിമിനൽ നടപടിയാണ്​ ഞങ്ങൾ ആവശ്യപ്പെട്ടത്​. ചെയ്​തവനും ചെയ്യിച്ചവനും അനുവാദം ​കൊടുത്ത ഉദ്യോഗസ്ഥനും പാഠമാകണമെന്നുള്ളതുകൊണ്ടാണ്​ കേസുമായി മുന്നോട്ടുപോയത്​. കള്ളവോട്ടിനെയൊക്കെ മറികടക്കാവുന്ന ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്​. ഇടതുപക്ഷത്തിന്​ കള്ളവോ​ട്ടെന്നത്​ ജന്മാവകാശമാണ്​.

കള്ളവോട്ടിനെ യു.ഡി.എഫ്​ പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും പ്രാദേശികതലത്തിൽ പ്രവർത്തകരുടെ വികാരത്തിനനുസരിച്ച്​ തെറ്റുകൾ സംഭവിക്കാറുണ്ട്​. അതിനെ ഞങ്ങൾ ന്യായീകരിക്കുന്നില്ല. ഭാവിയിലെങ്കിലും കള്ളവോട്ട്​ ഇല്ലാതാക്കാനുള്ള സമ്മർദമായിട്ടാണ്​ ഞങ്ങൾ കേസുമായി മുന്നോട്ടുപോകുന്നതെന്നും സുധാകരൻ പറഞ്ഞു.ക്യൂവിൽ മുഖാവരണം മാറ്റണമെന്ന്​ പറയുന്നത്​ ശുദ്ധ അസംബന്ധമാണ്​. പോളിങ്​ ഓഫിസർക്ക്​ വേണമെങ്കിൽ ആവശ്യപ്പെടാം. പറയുന്ന വിവരക്കേടും വിഡ്​​്്ഢിത്തവും പ്രാ​േയാഗികമാണോ എന്ന്​ സി.പി.എം സ്വയം വിലയിരുത്തണ​െമന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:repollingmv jayarajan
News Summary - mv jayarajan k sudhakaran
Next Story