Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.വി. ജയരാജന്​ കാറപകടത്തിൽ പരിക്ക്​

text_fields
bookmark_border
എം.വി. ജയരാജന്​ കാറപകടത്തിൽ പരിക്ക്​
cancel
camera_alt

കാർ അപകടത്തിൽ പരിക്കേറ്റ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് വാഹനാപകടത്തിൽ പരിക്ക്. കാൽമുട്ടിനു പരിക്കേറ്റ ജയരാജൻ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മമ്പറത്തിനടുത്ത പവർലുംമെട്ടയിൽ വച്ചായിരുന്നു അപകടം. ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട കാറിലെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കൂത്തുപറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു ജയരാജൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്​. പിണറായി പൊലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M.V. Jayarajan injured in car accident
Next Story