കോവിഡ് മുക്തനായി എം.വി ജയരാജൻ ആശുപത്രി വിട്ടു
text_fieldsകണ്ണൂർ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ആശുപത്രി വിട്ടു. കോവിഡിനൊപ്പം കടുത്ത ന്യുമോണിയയും ബാധിച്ചതോടെ ജയരാജൻ ഏറെ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിനൊപ്പം രക്തസമ്മർദ്ദം വർധിച്ചതും രോഗം ഗുരുതരമാകാൻ കാരണമായി.
രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒരുമാസം വീട്ടില്‍ വിശ്രമത്തില്‍ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്.
ജനുവരി 18ന് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് എം.വി. ജയരാജനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ന്യൂമോണിയ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

