കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലികൈയായി മാറിയെന്ന് എം.വി ജയരാജൻ
text_fieldsഎം.വി. ജയരാജൻ
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പടെയുള്ളവയിൽ ആരോപണം ഉന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ.
ഉണ്ണികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്നും എം.വി ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. അത് രണ്ട് കമ്മീഷനുകൾ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. അതിൽനിന്ന് വ്യത്യസ്തമായി പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചത്.
ധനാപഹരണം നടത്തിയാലല്ലേ തിരുത്തേണ്ടതുള്ളൂ. യഥാസമയം ധനാപഹരണം നടത്തിയിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്. കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാർട്ടി കണ്ടെത്തിയത്. അതിൽ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. തിരുത്തേണ്ടത് തിരുത്തിയിട്ടുണ്ട്. കുഞ്ഞികൃഷ്ണൻ പറയുന്നതെല്ലാം വാസ്തവിരുദ്ധമാണ്. അതൊന്നും ധനാപഹരണമുണ്ടായെന്ന് കണ്ടെത്തുന്ന കാര്യമല്ല. അദ്ദേഹം കൂടിയുള്ള ജില്ലാ കമ്മിറ്റിയല്ലേ ഈ തീരുമാനമെടുത്തത്. ആ സമയത്ത് അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും എം.വി ജയരാജൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

