പരാജയകാരണം വിലയിരുത്തി ഗോവിന്ദൻമാഷ്; പാർട്ടിയുടെ അടിത്തറക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്ന് പ്രതികരണം
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സി.പി.എമ്മിന്റെ അടിത്തറക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തിരിച്ചടിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻമാഷിന്റെ പ്രതികരണം. അപ്രതീക്ഷിതമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ തുടർ പരിശോധനകൾ നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തും. 2010ൽ ഇതിനേക്കാൾ വലിയ പരാജയമാണ് എൽ.ഡി.എഫിന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാൽ, 2011ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റിന് മാത്രമാണ് എൽ.ഡി.എഫ് തോറ്റത്. ഇത്തവണ ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വിജയിക്കാൻ എൽ.ഡി.എഫിന് സാധിച്ചു.
പാർട്ടിയുടെ അടിത്തറ നഷ്ടമായില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് ഇത്. ഇക്കുറിയും വർഗീയകക്ഷികളുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി. ബി.ജെ.പിയും കോൺഗ്രസും പരസ്പരം സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതാണ് തെരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടികളെ അതിജീവിച്ച ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും ഇക്കുറയും അത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

