Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗിനെ എൽ.ഡി.എഫിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതിയെന്ന് കെ.എം.ഷാജി

text_fields
bookmark_border
km shaji
cancel

കോഴിക്കോട്: മുസ്ലിം ലീഗ് യു.ഡി.എഫിന്റെ നട്ടല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശം ലീഗിനുള്ള അംഗീകാരമെന്ന് കെ.എം.ഷാജി. എന്നാൽ ലീഗിനെ എൽ.ഡി.എഫിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതിയെന്ന് ഷാജി തുറന്നടിച്ചു. കോഴിക്കോട് കുറ്റിച്ചിറയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷാജിയുടെ പ്രതികരണം.

ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്ന സി.പി.എമ്മിന്റെ വാക്കുകളിൽ ആത്മാർത്ഥതയില്ല. ആരുമായി ഒന്നിച്ച് പോകാത്തത് സി.പി.എമ്മാണ്. കോൺഗ്രസിനെ പല ഘട്ടത്തിലും വിമർശിക്കേണ്ടി വന്നിട്ടുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മുതലാളി പറഞ്ഞതനുസരിച്ച് കേട്ടു നിൽക്കലല്ല ജനാധിപത്യം. സി.പി.ഐയെ പോലെ എല്ലാം കേട്ടുനിൽക്കുന്ന പാർട്ടിയല്ല ലീഗെന്ന് ഗോവിന്ദൻ മാഷ് മനസിലാക്കണം. അത് മനസിലാക്കിവേണം ക്ഷണിക്കാനെന്നും കെ.എം. ഷാജി തുറന്നടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MV Govindan's remarks in recognition of the league
Next Story