Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണബെഞ്ചിൽ രണ്ടാമനായി...

ഭരണബെഞ്ചിൽ രണ്ടാമനായി എം.വി. ഗോവിന്ദൻ; ചെന്നിത്തല രണ്ടാം നിരയിൽ

text_fields
bookmark_border
ramesh chennithala
cancel
camera_alt

നിയമസഭയിൽ രണ്ടാംനിരയിൽ ഇരിക്കുന്ന രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ നിയമിക്കപ്പെട്ടതോടെ നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ ഇരിപ്പിടം രണ്ടാം നിരയിൽ. ചെന്നിത്തലയുടെ സീറ്റിൽ വി.ഡി. സതീശൻ വന്നപ്പോൾ രണ്ടാം നിരയിലെ ആദ്യ സീറ്റാണ്​​ ചെന്നിത്തലക്ക് നൽകിയത്​. ​കഴിഞ്ഞ സഭയിൽ കോൺഗ്രസ്​ നിയമസഭ കക്ഷി ഉപനേതാവായിരുന്ന കെ.സി. ജോസഫി​െൻറ സീറ്റായിരുന്നു ഇത്​. ​

രണ്ടാം നിരയിലെ ആദ്യ സീറ്റിൽ ഭരണബെഞ്ചിൽ മുഖ്യമന്ത്രിക്കടുത്ത്​ രണ്ടാമനായി മന്ത്രി എം.വി. ഗോവിന്ദനാണ്​. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്​റ്റിൻ, കെ. കൃഷ്​ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്​ണൻ, കെ.എൻ. ബാലഗോപാൽ എന്നിവരാണ്​ തുടർന്നുള്ള ക്രമത്തിൽ മുൻനിരയിൽ ഇരിപ്പിടമുള്ളവർ. മന്ത്രിമാരായ പി. രാജീവ്​, പി. പ്രസാദ്​, അഹമ്മദ്​ ദേവർകോവിൽ, ആർ. ബിന്ദു, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ്​ റിയാസ്​, ചിഞ്ചുറാണി എന്നിവർക്ക്​ രണ്ടാം നിരയിലും ആൻറണി രാജു, വീണ ജോർജ്​, ജി.ആർ. അനിൽ എന്നിവർക്ക്​ മൂന്നാം നിരയിലുമാണ്​ സീറ്റ്​.

പ്രതിപക്ഷ നിരയിൽ വി.ഡി. സതീശന്​ സമീപം പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്​, അനൂപ്​ ജേക്കബ്​, ഉമ്മൻ ചാണ്ടി എന്നിവർക്കും മുൻനിരയിലാണ്​ ഇരിപ്പിടം. ഗവ. ചീഫ്​ വിപ്പ്​ ഡോ.എൻ. ജയരാജ്​, സി.പി.​െഎ നിയമസഭ കക്ഷി നേതാവ്​ ഇ. ചന്ദ്രശേഖരൻ എന്നിവർക്കും ഇരിപ്പിടം മുൻനിരയിലാണ്​. കുഞ്ഞാലിക്കുട്ടി തിരികെവന്നതോടെ മുൻ പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീറിനും ഇരിപ്പിടം രണ്ടാം നിരയിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalamv govindan
News Summary - MV Govindan was second on the bench; Chennithala in the second row
Next Story