Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇ.​ഡി എ​ന്ന ഓ​ല​പ്പാ​മ്പു​കാ​ട്ടി ക​മ്യൂ​ണി​സ്റ്റു​കാ​രെ പേ​ടി​പ്പി​ക്കാ​ൻ നോ​ക്ക​ണ്ട’; ഇ.ഡി ലക്ഷ്യം ആർ.എസ്​.എസ്​ അജണ്ട: എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel
camera_alt

എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: ഇ.​ഡി​യു​ടെ ല​ക്ഷ്യം ആ​ർ.​എ​സ്.​എ​സ്​ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ​ കേ​സും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ അ​തി​നാ​യി പി​ന്നീ​ടു​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​യു​​ടെ നെ​ടും​തൂ​ണാ​യ പി​ണ​റാ​യി വി​ജ​യ​നെ​യും കു​ടും​ബ​​ത്തെ​യും ത​ക​ർ​ക്കു​ക​യാ​ണ്​ രാ​ഷ്​​​ട്രീ​യ ഉ​ന്നം. മു​ഹ​മ്മ​ദ്​ റി​യാ​സി​നെ​കൂ​ടി പ്ര​തി​ചേ​ർ​ക്കാ​നാ​ണ്​ ശ്ര​മം. സി.​പി.​എം ഇ​തി​നെ രാ​ഷ്​​ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ.​​കെ.​ജി. പ​ഠ​ന​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ.​ഡി എ​ന്ന ഓ​ല​പ്പാ​മ്പു​കാ​ട്ടി ക​മ്യൂ​ണി​സ്റ്റു​കാ​രെ പേ​ടി​പ്പി​ക്കാ​ൻ നോ​ക്ക​ണ്ട. കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റു​കാ​ർ അ​തി​നെ​യൊ​ക്കെ അ​തി​ജീ​വി​ച്ചു​വ​ന്ന​വ​രാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ എ​ഴു​തി​യു​ണ്ടാ​ക്കി​യ​ത​ല്ല പി​ണ​റാ​യി വി​ജ​യ​നെ​ന്ന നേ​താ​വി​നെ. പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളും ചേ​ർ​ന്ന് വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണ്.

സി.​പി.​എ​മ്മി​നെ ന​ശി​പ്പി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ആ​ർ.​എ​സ്.​എ​സ്. അ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ക​രു​വ​ന്നൂ​ർ ബാ​ങ്ക്.​ അ​വി​ടെ ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യ മാ​നേ​ജ​രെ​യും സെ​ക്ര​ട്ട​റി​യെ​യും പാ​ർ​ട്ടി പു​റ​ത്താ​ക്കു​ക​യും കേ​സി​ൽ ഇ​വ​ർ ജ​യി​ലി​ലാ​വു​ക​യും ചെ​യ്തു. പ്ര​ശ്​​നം തീ​ർ​ന്ന​പ്പോ​ഴാ​ണ്​ ഇ.​ഡി എ​ത്തി​യ​ത്. ജ​യി​ലി​ലു​ള്ള​വ​രെ പോ​യി​ക്ക​ണ്ട്​ പാ​ർ​ട്ടി​ക്കെ​തി​രെ പ​റ​യി​പ്പി​ച്ച്​ മാ​പ്പു​സാ​ക്ഷി​യാ​ക്കി.

ക്ര​മ​ക്കേ​ട്​ ന​ട​ന്ന കാ​ല​യ​ള​വു ക​ഴി​ഞ്ഞു​വ​ന്ന ജി​ല്ല സെ​ക്ര​ട്ട​റി​യെ അ​ട​ക്കം പ്ര​തി​യാ​ക്കി. ഇ.​ഡി​ക്ക്​ ഇ​ത്ര​യ​ധി​കം അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്​ മു​ൻ​മ​ന്ത്രി പി. ​ചി​ദം​ബ​ര​മാ​ണ്. ഒ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തെ ത​ന്നെ ഇ.​ഡി പി​ടി​ച്ചു. ഇ​തു​കൊ​​ണ്ടൊ​ന്നും ഭ​യ​ക്കു​ന്ന​വ​ര​ല്ല പാ​ർ​ട്ടി. ഇ.​ഡി കേ​സെ​ടു​ക്ക​ട്ടെ. അ​ഞ്ചെ​ട്ടാ​യി​രം ​കേ​സ്​ എ​ടു​ത്തി​ട്ടു​മു​ണ്ട്. അ​തെ​ല്ലാം കോ​ട​തി എ​ഫ്.​ഐ.​ആ​ർ. അ​ട​ക്കം ത​ള്ളി​ക്ക​ള​ഞ്ഞ്​ റ​ദ്ദാ​ക്കി​യ​ത് മ​റ​ക്കേ​ണ്ട-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എ.​​കെ.​ജി പ​ഠ​ന​ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ സി.​എ​ൻ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടി വി. ​ജോ​യ്​ സ്വാ​ഗ​ത​വും ഡി.​വൈ.​എ​ഫ്.​​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ചി​ന്ത ജെ​റോം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MV Govindan says EDs goal is RSS agenda
Next Story