Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ വാക്കു പാലിച്ചെന്നും എ.ഡി.ജി.പിക്കെതിരെ നടപടി എടുത്തുവെന്നും എം.വി ​ഗോവിന്ദൻ

text_fields
bookmark_border
ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല
mv govindan
cancel

കണ്ണൂർ: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസിലാവുമെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. സർക്കാർ വാക്കു പാലിച്ചെന്നും എ.ഡി.ജി.പിക്കെതിരെ നടപടി എടുത്തുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി ജലീലിന്‍റെ പരാമർശത്തിലും എം.വി ​ഗോവിന്ദൻ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ലെന്നും കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

ചേലക്കരയിലും പാലക്കാടും സി.പി.എമ്മിന് ബി.ജെ.പിയുമായി അഡ്ജസ്റ്റ്മെന്റുണ്ടെന്ന പി.വി. അൻവറിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. ശുദ്ധ അസംബന്ധങ്ങൾക്ക് മറുപടിയേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മാസം നീണ്ട നടപടിക്രമങ്ങൾക്കും സസ്പെൻസിനുമൊടുവിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയ അജിത് കുമാറിന് ഇനി സായുധ പൊലീസ് ബറ്റാലിയന്‍റെ ചുമതല മാത്രം. നിലവിൽ ഇത് അധികചുമതല ആയിരുന്നു.

ആർ.എസ്.എസ് നേതാക്കളുമായുള്ള വിവാദ കൂടിക്കാഴ്ചയിൽ എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടായെന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഒരു മാസത്തിനു ശേഷം നടപടിയുണ്ടായത്. ഇ​ന്‍റ​ലി​ജ​ൻ​സ് എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാ​മി​നാ​ണ് പു​തി​യ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല.

അ​ജി​ത് കു​മാ​റി​ന് എ​തി​രെ പി.​വി. അ​ൻ​വ​ർ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ദി​വ​സം കോ​ട്ട​യ​ത്ത് പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം മു​ത​ൽ പ​ക​ര​ക്കാ​ര​നാ​യി പ​രി​ഗ​ണി​ച്ച​ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ ആ​യി​രു​ന്നു. പൂ​രം ക​ല​ക്ക​ൽ, ഹേ​മ ക​മ്മി​റ്റി തു​ട​ങ്ങി​യ സു​പ്ര​ധാ​ന അ​ന്വേ​ഷ​ണ ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​ന് ആ​യ​തി​നാ​ലാ​ണ് മ​നോ​ജ് എ​ബ്ര​ഹാ​മി​നെ ​ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല ഏ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MV Govindan react to action against ADGP Ajith Kumar
Next Story