സുധാകരനെ മാറ്റിയാലും ഇല്ലെങ്കിലും പൊട്ടിത്തെറി -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്നും ഇനി കെ. സുധാകരനെ മാറ്റിയാലും ഇല്ലെങ്കിലും തർക്കമുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത് 2026 കഴിഞ്ഞാലും അവസാനിക്കില്ല. തന്നെ മൂലക്കിരുത്താൻ ശ്രമിക്കുകയാണെന്നാണ് സുധാകരൻ പറയുന്നത്. സുധാകരനെ മാറ്റാൻ തീരുമാനിച്ചെന്ന് ഒരുവിഭാഗവും മാറില്ലെന്ന് സുധാകരനും മാറ്റാൻ പാടില്ലെന്ന് മുരളീധരനും നിലപാട് സ്വീകരിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രസിഡന്‍റായി ആര് വന്നാലും ഞങ്ങളുടെ വിഷയമല്ല. പ്രസിഡന്‍റ് ആര് എന്നതല്ല, സംഘടനയുടെ നിലപാടാണ് പ്രശ്നം. കോൺഗ്രസ് ശക്തിയാർജിക്കുന്തോറും കൂടുതൽ ശക്തിയിൽ പൊട്ടിത്തെറികളുണ്ടാകുകയാണെന്നും ഗോവിന്ദൻ പരിഹസിച്ചു.
മുഖ്യമന്ത്രിക്കെതിരെ കെ. മുരളീധരൻ നടത്തിയ പരാമർശം തോന്ന്യാസമാണ്. തോന്ന്യാസത്തിന് മറുപടി പറയാനില്ല.‘ വിഴിഞ്ഞത്തിന്‍റെ തന്ത’ ആരാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. കോൺഗ്രസിലെ തമ്മിലടിയെ ഏതെങ്കിലും തരത്തിൽ മാറ്റുന്നതിനുവേണ്ടിയുള്ള പ്രയോഗങ്ങളാണ് മുരളിയിൽ നിന്നുണ്ടാകുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

