Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്​പോൺസേർഡ്’​ മന്ത്രിമാരെ നയിക്കുന്ന ‘സ്​പോൺസേർഡ്​’ മുഖ്യമന്ത്രി കേരളത്തിന്​ അപമാനം : എം.​വി. ഗോ​വി​ന്ദ​ൻ

text_fields
bookmark_border
പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ നീ​ക്കം ​ക​മ്യൂ​ണി​സം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മമെന്നും കുറ്റപ്പെടുത്തി
https://www.madhyamam.com/tags/mv-govindan
cancel
camera_alt

എം.വി. ഗോവിന്ദൻ

കൊ​ച്ചി: ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും രാ​ജ്യ​ത്തെ കോ​ർ​പ​റേ​റ്റ്​ ശ​ക്തി​ക​ളും ചേ​ർ​ന്ന്​ രാ​ജ്യ​ത്തു​നി​ന്ന്​ ക​മ്യൂ​ണി​സം ഇ​ല്ലാ​താ​ക്കാ​ൻ ന​ട​ത്തു​ന്ന​ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ.​ഡി കേ​സെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

‘സ്​​പോ​ൺ​സേ​ർ​ഡ്’​ മ​ന്ത്രി​മാ​രെ ന​യി​ക്കു​ന്ന ‘സ്​​പോ​ൺ​സേ​ർ​ഡ്​’ മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ന്​ അ​പ​മാ​ന​മാ​ണ​ന്നും അ​​ഴി​മ​തി​യു​ടെ കേ​​​ന്ദ്ര​മാ​യി കേ​ര​ളം മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ.​ഡി​യെ ഉ​പ​യോ​ഗി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​സി​ൽ കു​ടു​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ ക​ച്ചേ​രി​പ്പ​ടി വ​ഞ്ചി സ്​​ക്വ​യ​റി​ൽ സി.​പി.​എം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വാ​യി​രി​ക്കെ ഇ.​ഡി കേ​സു​ക​ളി​ൽ പ്ര​തി ആ​യ ആ​ളാ​ണ്​ ഇ​പ്പോ​ൾ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന്​ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. അ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​വും ഇ​തു ത​ന്നെ. ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ ഇ​വ​ർ​ക്കെ​തി​രാ​യ ഇ.​ഡി​യു​ടെ കേ​സ​​ന്വേ​ഷ​ണ​വും അ​വ​സാ​നി​ച്ചു. ഇ​തു​പോ​ലെ പി​ണ​റാ​യി വി​ജ​യ​നെ​യും മു​ഹ​മ്മ​ദ്​ റി​യാ​സി​നെ​യും ഇ.​ഡി​യെ ഉ​പ​യോ​ഗി​ച്ച്​ കു​ടു​ക്കി​യാ​ൽ ബി.​ജെ.​പി​യി​ൽ എ​ത്തി​ക്കാ​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ങ്കി​ൽ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ച്ചേ​രി​പ്പ​ടി​യി​ൽ നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ യോ​ഗം ആ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി സി. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സ​തീ​ശ്, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ സി.​എം. ദി​നേ​ശ്​ മ​ണി, കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ മേ​യ​ർ അ​ഡ്വ. എം. ​അ​നി​ൽ​കു​മാ​ർ, മാ​യാ ദേ​വി, ബീ​ന, അ​ഷ്​​റ​ഫ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sponsored Ministers and Sponsored Chief Minister are a Disgrace to Kerala: M.V. Govindan
Next Story