'നന്ദി ഉണ്ട് മാഷേ...'; എം.വി ഗോവിന്ദന് വിമർശനവുമായി റെഡ് ആർമി
text_fieldsഎം.വി. ഗോവിന്ദൻ
കണ്ണൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സി.പി.എം അനുകൂല സൈബർ പേജുകളിൽ പരോക്ഷ വിമർശനം. 'നന്ദിയുണ്ട് മാഷേ...' എന്നാണ് റെഡ് ആർമി ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തലേന്നാണ് അടിയന്തരാവസ്ഥക്കാലത്തെ സി.പി.എം-ആർ.എസ്.എസ് ബന്ധത്തെക്കുറിച്ച് ഗോവിന്ദൻ മാസ്റ്റർ വെളിപ്പെടുത്തൽ നടത്തിയത്. സി.പി.എം ആർഎസ്എസുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ഇതേ തുടർന്ന് സി.പി.എമ്മിനും ഗോവിന്ദൻ മാഷിനുമെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ബി.ജെ.പി വോട്ട് ലഭിക്കാൻ വേണ്ടിയാണ് എം.വി ഗോവിന്ദൻ പഴയ ബന്ധം ഓർമിപ്പിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
വാർത്തയായതോടെ റെഡ് ആർമിയുടെ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

