എന്തൊക്കെ പ്രവർത്തിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ല -എം.വി ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ
കോട്ടയം: മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താൻ വേണ്ടി എന്തൊക്കെ പ്രവർത്തിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് വേറെന്തെല്ലാം പണിയുണ്ട്. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താൻ വേണ്ടി നിങ്ങൾ ആയിരം പ്രാവിശ്യം പ്രവർത്തിച്ചാലും ഈ കേരളത്തിലെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ല. ആ ഉറപ്പുണ്ട് -അദ്ദേഹം പറഞ്ഞു.
തോന്നിയപോലെ കാര്യങ്ങൾ ആരോപിക്കുകയാണ്. കേന്ദ്ര സർക്കാറിന്‍റെ ഏജൻസികൾ സ്വപ്ന ഉൾപ്പെടെ സ്വർണകള്ളക്കടത്തുകാർക്കെതിരെ എടുത്ത കേസിൽ ഞങ്ങൾക്ക് എന്താ പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.