"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മുസ്‌ലിംകൾക്ക് എതിരാണെന്ന് പ്രചരിപ്പിക്കുന്നു"; എ.കെ ബാലന്‍റെ വിവാദ പരാമർശത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സി.പി.ഐ.എം നേതാവ് എ.കെ ബാലൻ നടത്തിയ വിവാദമായ മാറാട് പരാമർശത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയതക്കെതിരെ നടത്തുന്ന വിമർശനം മാധ്യമങ്ങൾ മതത്തിനെതിരാണെന്ന് വരുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു.
ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദു മതത്തിനെതിരാണെന്നും ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മുസ്‌ലിംകൾക്ക് എതിരാണെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് വിമർശനം.
മാറാട് പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടീസിൽ മാപ്പ് പറയാനോ നഷ്ടപരിഹാരം നൽകാനോ മനസ്സില്ലെന്ന് എ.കെ ബാലൻ പ്രതികരിച്ചരുന്നു. യു.എഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമായിരുന്നു എ.കെ ബാലന്‍റെ വിവാദ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

